ഗുരുധർമ പ്രചാരണ യജ്ഞം സംഘടിപ്പിച്ചു
text_fieldsഅജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന ഗുരുധർമ പ്രചാരണ യജ്ഞം
ദുബൈ: ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ശിവഗിരി മഠം, ഗുരുധർമ പ്രചാരണസഭ യു.എ.ഇ ഘടകത്തിന്റെ നേതൃത്വത്തിൽ ഗുരുധർമ പ്രചാരണ യജ്ഞം അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്നു. ദിവ്യാനന്ദഗിരി സ്വാമികളുടെ മുഖ്യ കാർമികത്വത്തിൽ ശ്രീനാരായണ ഗുരുദേവ അഷ്ടോത്തര ശതനാമ അർച്ചന, സമൂഹ പ്രാർഥന ഗുരുദേവ ദിവ്യ സങ്കീർത്തനാലാപനം, സത്സംഗം ജപം, ധ്യാനം എന്നിവയും ഗുരുധർമ പ്രചാരകനായ ബിബിൻ ഷാന്റെ ഗുരു ദേവദർശനത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണവും നടന്നു. വിവിധ വിഭാഗങ്ങളിലായി നടത്തിയ ഗുരുകൃതികളുടെ ആലാപനമത്സരത്തിൽ നിരവധിപേർ പങ്കെടുത്തു.
മത്സരവിജയികൾക്ക് മൊമെന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഗുരുധർമ പ്രചാരണ യജ്ഞം 2025ന് സഭയുടെ ചീഫ് കോഓഡിനേറ്റർ കെ.പി. രാമകൃഷ്ണൻ, രക്ഷാധികാരി ഡോ. കെ. സുധാകരൻ, അസി. കോഓഡിനേറ്റർ സ്വപ്ന ഷാജി, ട്രഷറർ സുഭാഷ് ചന്ദ്ര, മാതൃസഭ രക്ഷാധികാരി അജിത രാജൻ എന്നിവർ നേതൃത്വം നൽകി.
പരിപാടിയുടെ വിവിധ ചുമതലകൾ മാതൃസഭ പ്രസിഡന്റ് ആനന്ദം ഗോപിനാഥൻ, സെക്രട്ടറി നിധി ദിലീപ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ഹേന ജ്യോതിഷ്കുമാർ, നീതു മോഹൻ, ബിന്ദു മഹേഷ്, അരുന്ധതി മധു, അശ്വതി ഉണ്ണികൃഷ്ണൻ, സുജ ലാലു, ആദർശ ബാബുരാജ്, അമ്പിളി വിജയ്, യൂനിറ്റ് ഭാരവാഹികളായ സുനിൽകുമാർ, വൈക്കം ഷാജി, ജയപാലൻ വാലാത്, വേലു വിജയകുമാർ, സുദീപ് നാരായണൻ, സലീഷ് വാസുദേവ് എന്നിവർ നിർവഹിച്ചു. സഭയുടെ മുൻ കോഓഡിനേറ്റർ ശ്രീ രതീഷ് ഏടത്തിട്ട, ശ്രീ ജയപ്രകാശ് എന്നിവർ ആശംസ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

