വിദേശത്ത് പഠിക്കാം, ഒരു രൂപ ചെലവില്ലാതെ
text_fieldsദുബൈ: നാട്ടില്‍ ഒരു ബിരുദമെടുക്കാന്‍ ചിലവിടുന്നതിനേക്കാള്‍ കുറഞ്ഞ പണം കൊണ്ട് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുക്കാം. പഠന കാലയളവില്‍ ഇങ്ങോട്ട് പണം തരുന്ന, പഠനം പൂര്‍ത്തിയാക്കിയ ശേഷം ഗവേഷണത്തിന് എല്ലാ ചെലവും വഹിക്കുന്ന സംവിധാനമുണ്ട് പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ . മിടുക്കരായ വിദ്യാര്‍ഥികള്‍ക്കായി അവസരങ്ങളുടെ വാതില്‍ മലക്കെ തുറന്നിട്ട് കാത്തിരിക്കുന്ന സര്‍വകലാശാലകളും ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട് ലോകമെമ്പാടും. അവര്‍ നല്‍കുന്ന പ്രതിമാസ സ്കോളര്‍ഷിപ്പുകള്‍ പലപ്പോഴും നമ്മുടെ വാര്‍ഷിക ശമ്പളത്തിന്‍െറ ഇരട്ടി വരും. എന്നാല്‍ അവയെക്കുറിച്ചുള്ള അറിവില്ലായ്മ മൂലം ഏതെങ്കിലും പ്രാദേശിക കോളജില്‍ പഠിച്ച് നാടിന്‍െറ ‘ഠ’ വട്ടത്തില്‍ ഒതുങ്ങിപ്പോവുകയാണ് നമ്മുടെ കുട്ടികള്‍. വളരുന്ന ലോകത്തിന് നായകരാവാന്‍ കെല്‍പ്പുള്ള രീതിയില്‍ മക്കളുടെ വിദ്യാഭ്യാസം ക്രമീകരിക്കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കാന്‍ വിദേശ വിദ്യാഭ്യാസ മാര്‍ഗ നിര്‍ദേശക രംഗത്തെ അവസാന വാക്കായ താരാ പിള്ള എജു കഫേയിലത്തെുന്നു. വാഴ്സിറ്റി കണ്‍ക്ഷന്‍സ് എന്ന പ്രശസ്ത സ്ഥാപനത്തിന്‍െറ സ്ഥാപകരിലൊരാളായ താരാ പിള്ള 15 വര്‍ഷത്തിനിടെ നൂറു കണക്കിന് വിദ്യാര്‍ഥികള്‍ക്കാണ് വിദേശ വിദ്യാഭ്യാസ മേഖലയിലേക്ക് വഴി കാണിച്ചു നല്‍കിയത്. ബ്രിട്ടീഷ് സൈക്കോളജിക്കല്‍ സൊസൈറ്റിയുടെ അംഗീകാരം ലഭിച്ച പ്രചോദന പ്രഭാഷകയായ ഇവര്‍
ഗള്‍ഫ് മാധ്യമം ഫെബ്രുവരി മൂന്ന്, നാല് തീയതികളില്‍ കിസൈസിലെ ബില്‍വാ ഇന്ത്യന്‍ സ്കൂളില്‍ നടത്തുന്ന വിദ്യാഭ്യാസ മാര്‍ഗ നിര്‍ദേശ മേളയില്‍ മാതാപിതാക്കളുടെയും വിദ്യാര്‍ഥികളുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍. www.madhyamam.com/educafe എന്ന ലിങ്ക് മുഖേന പേര് രജിസ്റ്റര്‍ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
