‘വായിച്ചു വായിച്ചു പറക്കാം’: അവസാന ചോദ്യം ഇന്ന്
text_fieldsദുബൈ: ‘ഗൾഫ് മാധ്യമം’ ദിനപത്രം വായനക്കാർക്കായി നടത്തുന്ന ‘വായിച്ചു വായിച്ചു പറക്കാം’ മത്സരത്തിലെ അവസാന ചോദ്യം ഇന്നത്തെ പത്രത്തിൽ. ഞായറാഴ്ചയിലെ പത്രവാർത്തയെ അടിസ്ഥാനമാക്കിയുള്ള ചോദ്യം ഇൗ മത്സരത്തിലെ എട്ടാമത്തേതാണ്.വൻ പ്രതികരണമാണ് വായനക്കാരിൽ നിന്ന് മത്സരത്തിന് ലഭിക്കുന്നത്. എട്ടു ദിവസത്തെ എട്ടു വിജയികളും ‘ഗൾഫ് മാധ്യമ’ത്തിെൻറ പുതിയ ഒാൺലൈൻ പോർട്ടലായ ക്ലിക്4എം നടത്തുന്ന ‘ക്യാച് ദ െഎ’ മത്സരത്തിൽ വിജയിച്ച ഏഴുപേരുമാണ് ഇൗ മാസം അവസാനം ജോർഡനിലേക്ക് പറക്കുക. പത്രത്തിലും ഒാൺലൈൻ പോർട്ടലിലും നടന്ന മത്സരത്തിൽ നിന്ന് ഒമ്പതു വിജയികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇ.കെ.അമീർ,അൽെഎൻ, മുൻതസിർ, ബനിയാസ്, സന്തോഷ് ബെർണാഡ്, ദുബൈ, കുന്നത്ത് കുഞ്ഞിമുഹമ്മദ്, സൈനുദ്ദീൻ പുന്നയൂർക്കുളം, അബ്ദുൽ സമദ്, പ്രസാദ് രവീന്ദ്രൻ, മനോജ് ടി.കെ. നിസാമുദ്ദീൻ എന്നിവരാണ് ഇതിനകം സീറ്റുറപ്പിച്ചത്. ഏപ്രിൽ ഒന്നിനാണ് മത്സരം ആരംഭിച്ചത്. ഒന്നിടവിട്ട ദിവസങ്ങളിലാണ് േചാദ്യങ്ങൾ പ്രസിദ്ധീകരിച്ചിരുന്നത്.
പത്രത്തിൽ വരുന്ന ഉത്തരമടങ്ങുന്ന ഷീറ്റിൽ ശരിയുത്തരം അടയാളപ്പെടുത്തി വിലാസം എഴുതി ഫോേട്ടായെടുത്ത് വാട്ട്സാപ്പ് ചെയ്യുകയാണ് വേണ്ടത്. ഇന്ന് രാത്രി 12 മണിവരെ ഉത്തരം അയക്കാം. ഓൺലൈൻ വായനക്കാർക്കും മത്സരത്തിൽ പെങ്കടുക്കാനുള്ള നടപടിക്രമങ്ങൾ എളുപ്പമാണ്. ആദ്യമായി https://click4m.madhyamam.com എന്ന പേജിൽ പ്രവേശിക്കുക. ഗൾഫ് രാജ്യങ്ങളിൽ നിന്ന് മാധ്യമം സൈറ്റിൽ പ്രവേശിച്ചാലും ക്ലിക്ക്4 എമ്മിലേക്ക് ലിങ്ക് ലഭ്യമാണ്.
ക്ലിക്ക്4 എമ്മിൽ നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് സൈൻ ഇൻ ചെയ്ത് ‘ലെറ്റ്സ് ഗോ ജോർഡൻ, കാച്ച് ദ െഎ’ എന്ന മത്സര വിഭാഗത്തിലേക്ക് പ്രവേശിക്കാം. രജിസ്റ്റർ ചെയ്യാത്തവർക്ക് പേരും ഇമെയിലും ഫോൺ നമ്പറും നൽകി രജിസ്റ്റർ ചെയ്യാം.
വിജയികൾക്ക് ദുബൈ ആസ്ഥാനമായുള്ള അരൂഹ ട്രാവൽസുമായി ചേർന്നാണ് ‘ഗൾഫ് മാധ്യമം’ യാത്രയൊരുക്കുന്നത്. വിസ,യാത്ര, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. മൂന്നു രാത്രിയും മൂന്നും പകലും നീളുന്ന ജോർഡൻ യാത്ര എന്നെന്നും ഓർമയിൽ നിറഞ്ഞുനിൽക്കുന്നതായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
