രുചിമേളമൊരുക്കാൻ ‘ഗൾഫുഡ്’ വരുന്നു
text_fieldsകഴിഞ്ഞ വർഷത്തെ ഗൾഫുഡ് മേള (ഫയൽ ചിത്രം)
ദുബൈ: രുചിയുടെ സംഗമമായ ‘ഗള്‍ഫുഡ്’ മേള ഈ മാസം 20 മുതൽ 24വരെ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം കൂടുതൽ വിസ്തൃതിയോടെയാണ് ഇത്തവണത്തെ വരവ്. 1500ഓളം എക്സിബിറ്റർമാർ 28ാം എഡിഷനിൽ പങ്കെടുക്കുന്നുണ്ട്. രജിസ്ട്രേഷൻ തുടങ്ങി. gulfood.com എന്ന വെബ്സൈറ്റ് വഴി സന്ദർശകർക്ക് രജിസ്റ്റർ ചെയ്യാം. ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് പ്രവേശനം.
125 രാജ്യങ്ങളിലെ അയ്യായിരത്തോളം സ്ഥാപനങ്ങൾ പ്രദർശനത്തിനെത്തുന്നുണ്ട്. കഴിഞ്ഞ വർഷം 120 രാജ്യങ്ങളിലെ 4000 സ്ഥാപനങ്ങളാണ് പങ്കെടുത്തത്. 10 ലക്ഷം ചതുരശ്രയടിയിലാണ് മേള അരങ്ങേറുന്നത്. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലെ 24 ഹാളുകളിൽ പ്രദർശനവും കോൺഫറൻസുകളും നടക്കും. കഴിഞ്ഞ വർഷം 21 ഹാളുകളിലാണ് പരിപാടി നടന്നത്. ആയിരത്തോളം ആകര്‍ഷകമായ വിഭവങ്ങള്‍ മേളയില്‍ അവതരിപ്പിക്കും.
പ്രശസ്ത ഷെഫുമാരും പങ്കെടുക്കും. പുതിയ സ്വാദുകള്‍ പിറവിയെടുക്കുന്ന മേളകൂടിയാണ് ഗള്‍ഫ് ഫുഡ്. കോടിക്കണക്കിന് രൂപയുടെ വ്യാപാര ഇടപാടുകള്‍ക്കാണ് ഓരോ ഗള്‍ഫ് ഫുഡും സാക്ഷ്യംവഹിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

