ജീവനക്കാരുടെയും ആശ്രിതരുടെയും ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കണം -ഡി.എച്ച്.എ
text_fieldsദുൈബ: കോവിഡ് പ്രതിസന്ധി ശക്തമാകുന്നതിനിടെ ജീവനക്കാരുടെയും ആശ്രിതരുടെയും ആരോഗ്യ ഇൻഷുറൻസ് കാര്യത്തിൽ വീഴ്ചവരുത്തരുതെന്ന് ഒാർമപ്പെടുത്തി ദുബൈ ആരോഗ്യ അതോറിറ്റി. ജീവനക്കാരുടെ അടിസ്ഥാന മൗലിക ആവശ്യമായ ആരോഗ് യപരിരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായി നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തിരിക്കണമെന്ന് ദുബൈ ഹെൽത് ഇൻഷുറൻസ് കോർപ്പറേഷൻ സി.ഇ.ഒ സാലിഹ് അൽ ഹാഷിമി വ്യക്തമാക്കി.
തൊഴിലുടമകളും ആശ്രിതരുടെ സ്പോൺസർമാരും ഇക്കാര്യത്തിൽ ഉപേക്ഷ വിചാരിക്കരുത്. രോഗികൾക്ക് സർക്കാർ^സ്വകാര്യ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും പരിരക്ഷ ഉറപ്പാക്കുന്നതിന് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാണ്.
നമ്മൾ മുൻപ് അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഇൗ ആഗോള വെല്ലുവിളിയെ നമുക്ക് മറികടക്കാനുമാവും. എന്നാൽ ഏവരും തങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തത്തിൽ വിട്ടുവീഴ്ച വരുത്താതിരിക്കാൻ പ്രത്യേകമായി ശ്രദ്ധിക്കണം.
എല്ലാ ജീവനക്കാരുടെയും ആരോഗ്യ ഇൻഷുറൻസ് പോളിസി സാധുതയുള്ളതാണെന്ന് ഉറപ്പുവരുത്തണമെന്നും കാലാവധി കഴിഞ്ഞവ പുതുക്കണമെന്നും അദ്ദേഹം ഒാർമപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
