റാസല്‍ഖൈമയില്‍ ഗള്‍ഫ് ട്രാഫിക് വാരത്തിന് പരിസമാപ്തി
text_fieldsറാക് മനാര്‍ മാളില്‍ നടന്ന 35ാമത് ഗള്‍ഫ് ട്രാഫിക് വാരാചരണത്തിന്റെ സമാപന ചടങ്ങ്
റാസല്‍ഖൈമ: അഞ്ച് ദിവസമായി റാസല്‍ഖൈമയില്‍ നടന്നുവന്ന 35ാമത് ഏകീകൃത ഗള്‍ഫ് ട്രാഫിക് വാരത്തിന് സമാപനം. ‘ഫോണ്‍ ഇല്ലാതെ ഡ്രൈവിങ്’ എന്ന തലവാചകത്തില്‍ മനാര്‍ മാള്‍ കേന്ദ്രീകരിച്ച് നടന്ന പരിപാടികളോടനുബന്ധിച്ച് ഫീല്‍ഡ് വര്‍ക്കുകളും ബോധവത്കരണ പ്രദര്‍ശനവും നടന്നു. നൂറുകണക്കിന് പേര് പരിപാടികളുടെ ഗുണഭോക്താക്കളായതായി റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി പറഞ്ഞു.
ട്രാഫിക് വീക്ക് പ്രവര്‍ത്തനങ്ങള്‍ വിജയകരമായത് അഭിനന്ദനാര്‍ഹമാണെന്നും അലി അബ്ദുല്ല അഭിപ്രായപ്പെട്ടു. വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് റോഡില്‍നിന്ന് ശ്രദ്ധ തിരിയാനും അപകടങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും വഴിവെക്കും.
അപകടങ്ങളും അനുബന്ധ ജീവ-സ്വത്ത് നഷ്ടങ്ങള്‍ ഗണ്യമായി കുറക്കുന്നതിന് ഗതാഗത ബോധവത്കരണ പരിപാടികള്‍ സഹായിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. സെന്‍ട്രല്‍ ഓപറേഷന് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് സഈദ് അല്‍സാം, ട്രാഫിക് ആൻഡ് പട്രോള്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ ഡോ. മുഹമ്മദ് അല്‍ ബഹര്‍ തുടങ്ങിയവര്‍ സമാപന ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

