അധ്യാപികക്ക് യാത്രയയപ്പ് നൽകി
text_fields അധ്യാപിക റോക്കിമില്ലറിന് ഗൾഫ് സഹോദയയുടെ ആഭിമുഖ്യത്തിൽ നൽകിയ യാത്രയയപ്പ്
അബൂദബി: യു.എ.ഇയിലെ സി.ബി.എസ്.ഇ സ്കൂളുകളുടെ കൂട്ടായ്മയായ ഗൾഫ് സഹോദയയുടെ ആഭിമുഖ്യത്തിൽ നാട്ടിലേക്ക് മടങ്ങുന്ന അധ്യാപിക റോക്കിമില്ലറിന് യാത്രയയപ്പ് നൽകി.
അബൂദബി ഡ്യൂൻസ് ഇന്റർനാഷനൽ സ്കൂളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഗൾഫ് സഹോദയ കൺവീനർ ഡോ. മഞ്ജു റെജി അധ്യക്ഷതവഹിച്ചു. അൽഐൻ അവർ ഓൺ ഹൈസ്കൂൾ പ്രിൻസിപ്പലായും സി.ഇ.ഒ ആയും സേവനമനുഷ്ഠിച്ച റോക്കി മില്ലർ ഗൾഫ് സഹോദയയുടെ ട്രഷററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നാല് പതിറ്റാണ്ടിലധികം യു.എ.ഇയിലെ ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് നേതൃപരമായ പങ്കുവഹിച്ച വ്യക്തിയും നിസ്തുലമായ സേവനത്തിന്റെ ഉദാത്ത മാതൃകയുമാണ് റോക്കിമില്ലറെന്ന് ആശംസാ പ്രസംഗകർ ചൂണ്ടിക്കാട്ടി.
ഡോ. താക്കൂർ മുൽചാന്ദനെ, പരം ജിത് അഹ്ലു വാലിയ, ഖുർറതുൽ ഐൻ തുടങ്ങിയവർ സംസാരിച്ചു. ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂൾ അബൂദബി, സൺറൈസ് ഇന്റർനാഷനൽ സ്കൂൾ അബൂദബി എന്നിവിടങ്ങളിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

