യു.എ.ഇയിൽ നിന്ന് ആദ്യ വിമാനം ഉച്ചക്ക് 2.10ന്
text_fieldsദുബൈ: നാട്ടിലേക്ക് മടങ്ങുവാൻ ഏറ്റവുമധികം ആളുകൾ താൽപര്യമറിയിച്ച യു.എ.ഇയിൽ നിന്ന് ഇന്ത്യക്കാരെ വഹിച്ചുള്ള ആദ്യ വിമാനം വ്യാഴാഴ്ച ഉച്ചക്ക് 2.10ന് പുറപ്പെടും.ദുബൈയിൽ നിന്ന് കോഴിക്കോേട്ടക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് IX0344 വിമാനത്തിൽ 170 പേരെയാണ് കൊണ്ടുപോവുകയെന്ന് കോൺസുൽ നീരജ് അഗ്രവാൾ വ്യക്തമാക്കി.
ആദ്യ ദിനയാത്രക്കാർക്കുള്ള ടിക്കറ്റ് ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിെൻറയും നിർദേശപ്രകാരം ലഭ്യമാക്കിവരുന്നു. ടിക്കറ്റ് ലഭിച്ച യാത്രക്കാർക്ക് മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശനമുള്ളൂ. 200 പേരെ വിമാനത്തിൽ കൊണ്ടുപോകുവാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സാമൂഹിക അകലം ഉറപ്പാക്കുന്നതിെൻറ ഭാഗമായി എണ്ണത്തിൽ കുറവ് വരുത്തുകയായിരുന്നു.
വിമാനത്താവളത്തിൽ സാമൂഹിക അകലവും സുരക്ഷാ മുൻകരുതലുകളും കർശനമായി പാലിക്കണം.ഇന്ത്യയിലേക്കുള്ള യാത്രക്കാരെ കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്നതിനിടെ ദുബൈ വിമാനത്താവളം അതിനാവശ്യമായ എല്ലാവിധ മുൻകരുതലുകളും ഒരുക്കിത്തുടങ്ങി. സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ചുള്ള അറിയിപ്പ് ബോർഡുകളും യാത്രക്കാർ ദൂരപരിധിയിൽ നിൽക്കുവാനുള്ള സൂചനാ സ്റ്റിക്കറുകളും പതിച്ചിട്ടുണ്ട്.
യാത്രക്കാർക്ക് മാസ്കുകൾ, സാനിറ്റൈസർ എന്നിവ വിമാനത്താവളത്തിൽ ലഭ്യമാക്കും. അവ ഉപയോഗിക്കൽ യാത്രയിൽ നിർബന്ധമാണ്. എല്ലാവിധ ആരോഗ്യ നിർദേശങ്ങളും പാലിക്കാൻ സന്നദ്ധരാണ് എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം ഒപ്പിട്ടു മാത്രമേ യാത്ര തുടരാനുമാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
