ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി ആഗോള പൂർവ വിദ്യാർഥി സംഗമം
text_fieldsഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി ആഗോള പൂർവ വിദ്യാർഥി സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഡോ. തുംബെ മൊയ്തീനൊപ്പം വിശിഷ്ടാതിഥികൾ
ദുബൈ: തുംബെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി (ജി.എം.യു) ലോകമെമ്പാടുമുള്ള പൂർവ വിദ്യാർഥികളുടെ സംഗമം ആഘോഷിച്ചു. തുംബെ ഗ്രൂപ്പിന്റെ വിവിധ പ്രോഗ്രാമുകളിൽ ബിരുദം നേടിയ 4000 പൂർവ വിദ്യാർഥികൾ സംഗമത്തിൽ പങ്കെടുത്തതായി തുംബെ ഗ്രൂപ്പ വാർത്തക്കുറിപ്പിൽ അറിയിച്ചു. ആഗോള പൂർവ വിദ്യാർഥി സംഗമം 2025 എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടി സംഘടിപ്പിക്കാനായതിൽ അഭിമാനമുണ്ടെന്ന് ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി സ്ഥാപകൻ ഡോ. തുംബെ മൊയ്തീൻ പറഞ്ഞു. വളരുന്ന ജി.എം.യു കുടുംബത്തെയും ആരോഗ്യ മേഖലയിലെ അവരുടെ സംഭാവനകളെയും ആദരിക്കാനായി ലോക മെമ്പാടുമുള്ള പൂർവ വിദ്യാർഥികൾ, ഫാക്വൽറ്റികൾ, നേതാക്കൾ എന്നിവർ സംഗമത്തിൽ ഒരുമിച്ച് കൂടി. തുംബെ ഗ്രൂപ്പിനെ സംബന്ധിച്ച് ഇതൊരു നാഴികക്കല്ലാണെന്ന് ഡോ. തുംബെ മൊയ്തീൻ പറഞ്ഞു. ചടങ്ങിൽ ജി.എം.യു വൈസ് ചാൻസലർ പ്രഫ. ഹുസാം ഹംദി പ്രസംഗിച്ചു.
സർവകലാശാലയുടെ ചരിത്രവും സ്വാധീനവും രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച 26 ആരോഗ്യ സംരക്ഷണ രംഗത്തെ നേതാക്കളുടെ കഥകളിലൂടെ ജി.എം.യുവിന്റെ 26 വർഷത്തെ പാരമ്പര്യം ആഘോഷിക്കുന്ന ‘26 ഐക്കണുകൾ’ എന്ന സ്മരണികയുടെ പ്രകാശനവും ചടങ്ങിൽ നടന്നു. ഡോ. തുംബെ മൊയ്തീനാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

