ചോദ്യങ്ങളോട് 'മേഴ്സി' വേണ്ട; പ്രവചിച്ച് സമ്മാനം നേടാം
text_fieldsദുബൈ: ലോകമാമാങ്കത്തിന്‍റെ ആവേശത്തിനൊപ്പം വായനക്കാർക്ക് സമ്മാനത്തിന്‍റെ ഗോൾമഴയുമായി 'ഗൾഫ് മാധ്യമം'. യൂറോ ഗൾഫ് ഗ്ലോബൽ സർവിസസുമായി സഹകരിച്ച് 'ഗൾഫ് മാധ്യമം' ഒരുക്കുന്ന ലോകകപ്പ് പ്രവചന മത്സരം ഇന്ന് മുതൽ തുടങ്ങും.
ദിവസവും 'ഗൾഫ് മാധ്യമ'ത്തിലും സമൂഹമാധ്യമ പേജുകളിലും പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുന്നവർക്കാണ് സമ്മാനം നൽകുക.
ശനിയാഴ്ച മുതൽ ഗൾഫ് മാധ്യമം പത്രത്തിൽ ചോദ്യങ്ങളുണ്ടാകും. ഇതോടൊപ്പം ഫേസ് ബുക്ക് പേജിലും ( https://www.facebook.com/GulfMadhyamamUAE ) ഇൻസ്റ്റഗ്രാം പേജിലും ( https://www.instagram.com/gulfmadhyamamdaily ) ഇതേ ചോദ്യങ്ങൾ പ്രസിദ്ധീകരിക്കും.
വരും മത്സരങ്ങളിലെ വിജയികളെയും ഗോൾനിലയും മികച്ച താരങ്ങളെയും കൃത്യമായി പ്രവചിക്കുന്നവർക്കായിരിക്കും സമ്മാനം. 'ഗൾഫ് മാധ്യമം' യു.എ.ഇയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലെ പോസ്റ്റിന് താഴെയാണ് ഉത്തരം കമൻറ് ചെയ്യേണ്ടത്. ഈ പോസ്റ്റ് ഷെയർ ചെയ്യുകയും സുഹൃത്തുക്കൾക്ക് ടാഗ് ചെയ്യുകയും ചെയ്യണം. ഓരോ മത്സരത്തിനും ഒരു മണിക്കൂർ മുമ്പു വരെ നൽകുന്ന ഉത്തരങ്ങളായിരിക്കും പരിഗണിക്കുക.

