എൽ.ഡി.എഫ് വിജയം തിരിതെളിച്ച് ആഘോഷിച്ച് പ്രവാസലോകവും
text_fieldsദുബൈ: നിയമസഭ തെരെഞ്ഞെടുപ്പിലെ എൽ.ഡി.എഫ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവാസ ലോകത്തും തിരിതെളിഞ്ഞു. വീടുകളിലും താമസ സ്ഥലങ്ങളിലുമാണ് തിരിതെളിച്ച് ആഹ്ലാദ പ്രകടനം നടത്തിയത്. കേരളത്തിൽ ചരിത്ര വിജയം നേടിയെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങളെല്ലാം റദ്ധാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ച രാത്രി ഏഴിന് തിരിതെളിച്ച് ആഹ്ലാദം പ്രകടിപ്പിക്കാൻ ആഹ്വാനം ചെയ്തത്. ഇത് പ്രവാസലോകവും ഏറ്റെടുക്കുകയായിരുന്നു.
എൽ.ഡി.എഫിെൻറ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും പാർട്ടി പ്രവർത്തകരുടെ ബാച്ച്ലർ റൂമുകളിലും വീടകങ്ങളിലുമായിരുന്നു തിരി തെളിക്കൽ നടന്നത്. തെരഞ്ഞെടുപ്പിൽ ഇടതുജയത്തിനായി പ്രവാസി സംഘടനകൾ ഇറങ്ങി പ്രവർത്തിച്ചിരുന്നു. ഫലം വന്നപ്പോൾ നാട്ടിലെത്താൻ കഴിയാത്തതിെൻറ സങ്കടമുണ്ടായിരുന്നെങ്കിലും കേക്ക് മുറിച്ചും മധുരം പങ്കിട്ടും ഇവിടെ ആഘോഷം ഒരുക്കിയിരുന്നു.