കുട്ടികളുടെ അവകാശ സംരക്ഷണം: ‘ഗൾഫ് മാധ്യമ’ത്തിന് ആദരം
text_fieldsദുബൈ: കുട്ടികളുടെ ക്ഷേമവും അവകാശവും സംരക്ഷിക്കുന്ന മാധ്യമപ്രവർത്തനത്തിന് ഗൾ ഫ് മാധ്യമത്തിന് അംഗീകാരം. ദുബൈ സർക്കാറിെൻറയും ദുബൈ പൊലീസിെൻറയും രക്ഷകർതൃത്വത്തിൽ പ്രവർത്തിക്കുന്ന യു.എ.ഇയിലെ പ്രധാന ശിശുക്ഷേമ സ്ഥാപനമായ ജുവനൈൽ അസോസിയേഷനാണ് ഗൾഫ് മാധ്യമം ബ്യൂറോ ചീഫ് സവാദ് റഹ്മാനെ ആദരിച്ചത്. ദുബൈ പൊലീസ് ഒഫീസേഴ്സ് ക്ലബിൽ നടന്ന ജുവനൈൽ അസോസിയേഷൻ വാർഷിക ചടങ്ങിൽ ദുബൈ പൊലീസ് ഡെപ്യൂട്ടി ചെയർമാനും പൊതുസുരക്ഷാ മേധാവിയുമായ ലഫ്.ജനറൽ ദാഹിഖൽഫാൻ തമീം പുരസ്കാരവും സാക്ഷ്യപത്രവും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
