ടാൽറോപ്പിന്റെ ജി.സി.സി മീഡിയ പാർട്ണറായി ഗൾഫ് മാധ്യമം
text_fieldsദുബൈ: കേരളത്തിൽ ശക്തമായ സ്റ്റാർട്ടപ് ഇക്കോസിസ്റ്റം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ടാൽറോപ്പിന്റെ മീഡിയ പാർട്ണറായി 'ഗൾഫ് മാധ്യമം'. ദുബൈയിൽ നടന്ന എജുകഫെ വേദിയിൽ ടാൽറോപും 'ഗൾഫ് മാധ്യമവും തമ്മിലുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. ടാൽറോപ്പിന്റെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപകരെ കണ്ടെത്താനും ഗൾഫിൽ പരിചയപ്പെടുത്താനുമാണ് ലക്ഷ്യം.
2017 മുതൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ടാൽറോപ്. 2030ഓടെ കേരളത്തെ സിലിക്കൺ വാലിയാക്കി മാറ്റാനാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. കേരളത്തിൽ 140 സ്റ്റാർട്ടപ്പുകൾ നടപ്പാക്കുന്നത് വഴി ശക്തമായ സ്റ്റാർട്ടപ് ഇക്കോസിസ്റ്റം വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്നു. ഇതുവഴി കേരളത്തിൽ നിരവധി സംരംഭങ്ങൾക്ക് വളരാൻ സാഹചര്യം ഒരുങ്ങുമെന്നും നാട്ടിലെ ഉൽപന്നങ്ങൾ അന്താരാഷ്ട്ര മാർക്കറ്റിൽ എത്തിച്ച് കൂടുതൽ പേർക്ക് തൊഴിൽ ലഭ്യമാക്കാൻ കഴിയുമെന്നും കമ്പനി പ്രത്യാശ പ്രകടിപ്പിച്ചു.
പ്രഖ്യാപന ചടങ്ങിൽ 'മാധ്യമം' ഗ്ലോബൽ ബിസിനസ് ഓപറേഷൻസ് ജനറൽ മാനേജർ കെ. മുഹമ്മദ് റഫീഖ്, 'ഗൾഫ് മാധ്യമം'-മീഡിയവൺ മിഡ്ൽ ഈസ്റ്റ് ഓപറേഷൻസ് ഡയറക്ടർ മുഹമ്മദ് സലീം അമ്പലൻ, ടാൽറോപ് സഹ സ്ഥാപകനും സി.എഫ്.ഒയുമായ അനസ് അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

