ഹബീബി, കം ടു അൽ മക്തൂം...
text_fieldsമത്സരത്തിൽ പങ്കെടുക്കാൻ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുക
ദുബൈ: 'ഹബീബി, വി ആർ കമിങ് ടു ദുബൈ...'കേരള ബ്ലാസ്റ്റേഴ്സിന്റെ ദുബൈ യാത്രയുടെ വരവറിയിച്ച് പരിശീലകൻ ഇവാൻ വുകുമനോവിച്ച് പറഞ്ഞ വാക്കുകളാണിത്. ബ്ലാസ്റ്റേഴ്സിന് എത്രത്തോളം പ്രിയപ്പെട്ടതാണ് യു.എ.ഇ എന്ന് ഈ വാക്കുകളിൽ വ്യക്തമാണ്. പ്രീ സീസണിലെ ആദ്യ മത്സരത്തിനായി കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ് ആഗസ്റ്റ് 20ന് ദുബൈ അൽ മക്തൂം സ്റ്റേഡിയത്തിൽ ബൂട്ടുകെട്ടിയിറങ്ങുമ്പോൾ കളി കാണാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റ് നേടാൻ സുവർണാവസരമൊരുക്കുകയാണ് 'ഗൾഫ് മാധ്യമം'. പ്രീ സീസൺ ടൂർണമെന്റിന്റെ സംഘാടകരായ 'എച്ച് 16'സ്പോർട്സുമായി ചേർന്ന് 'ഗൾഫ് മാധ്യമം'ഒരുക്കുന്ന ഓൺലൈൻ ക്വിസ് മത്സരത്തിൽ ശരിയുത്തരം നൽകുന്നവർക്കാണ് ടിക്കറ്റ് നൽകുന്നത്.
https://www.facebook.com/GulfMadhyamamUAE എന്ന ഫേസ്ബുക്ക് പേജിലെ ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുന്ന ഏഴ് പേർക്ക് രണ്ട് ടിക്കറ്റ് വീതമാണ് ഓരോ ദിവസവും സമ്മാനം നൽകുന്നത്. പേജ് സന്ദർശിച്ച് നിസ്സാരമായ നടപടി ക്രമങ്ങളിലൂടെ മത്സരത്തിൽ പങ്കെടുക്കാം. അൽമക്തൂം സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തിന് ശേഷം 25, 28 തീയതികളിലും ബ്ലാസ്റ്റേഴ്സിന് മത്സരങ്ങളുണ്ട്. ഇവയുടെ ടിക്കറ്റ് നേടാനുള്ള അവസരവും 'ഗൾഫ് മാധ്യമം'ഒരുക്കും.
ദുബൈ അൽനസ്ർ ക്ലബ്, ദിബ്ബ ക്ലബ്, ഹത്ത എഫ്.സി എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ദുബൈ അൽ മക്തൂം സ്റ്റേഡിയം, ഫുജൈറയിലെ ദിബ്ബ സ്റ്റേഡിയം, ഹത്ത സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം. ഗാലറി നിറക്കാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഫാൻ ക്ലബായ മഞ്ഞപ്പടയും എത്തുന്നുണ്ട്. കഴിഞ്ഞ സീസണിൽ കൈയെത്തും ദൂരത്ത് നഷ്ടമായ കിരീടം വീണ്ടെടുക്കാൻ ഫുൾ ടീമുമായാണ് ടീം ദുബൈയിൽ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

