Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമ്മർ സ്പെഷൽ കാമ്പയിനുമായി ‘ഗൾഫ് മാധ്യമം’...

text_fields
bookmark_border
സമ്മർ സ്പെഷൽ കാമ്പയിനുമായി ‘ഗൾഫ് മാധ്യമം’...
cancel

ദുബൈ: പ്രവാസ മലയാളത്തിന്‍റെ മുഖപത്രമായ ‘ഗൾഫ് മാധ്യമം’ വരിക്കാരാവാൻ ഇപ്പോൾ സുവർണാവസരം. രണ്ടരപ്പതിറ്റാണ്ടായി മിഡിലീസ്റ്റിൽ ഏറ്റവും കൂടുതൽ വായനക്കാരുള്ള ഇന്ത്യൻ ദിനപത്രമായ ഗൾഫ് മാധ്യമത്തിന്‍റെ വരിക്കാരനാകുന്നതു വഴി ആവേശകരമായ ഓഫറുകളും നിങ്ങളെത്തേടിയെത്തുകയാണ്. പ്രവാസ ജീവിതത്തിന്‍റെ തിരക്കുകളിലും നാടിന്‍റെ നേർക്കാഴ്ചകളെ നിങ്ങളിലേക്ക് കൂട്ടിയിണക്കുന്ന ഗൾഫ് മാധ്യമം വായന ഡിജിറ്റൽവൽകരിക്കപ്പെട്ട കാലത്തും മറുനാട്ടിൽ മലയാളിയുടെ മേൽവിലാസങ്ങളിലൊന്നായി നിലകൊള്ളുകയാണ്. സത്യം മൂടിവെക്കപ്പെടുകയും വളച്ചൊടിക്കപ്പെടുകയും ചെയ്യുന്ന കാലത്ത്, നേരിന്‍റെ പക്ഷത്ത് ധീരതയോടെ നിലയുറപ്പിച്ച ഗൾഫ് മാധ്യമം നാട്ടിലെയും പ്രവാസ മണ്ണിലെയും വാർത്തകളും വിശകലനങ്ങളും ഓരോ പ്രഭാതത്തിലും വായനക്കാരിലെത്തിക്കുകയാണ്.

ഈ വേനൽക്കാലത്ത് ‘ഗൾഫ് മാധ്യമ’ത്തിന്‍റെ വരിക്കാരെ തേടിയെത്തുന്നത് ആകർഷകമായ ഓഫറുകളാണ്. 399 ദിർഹം നൽകി ഒരു വർഷത്തെ വരിക്കാരാകുന്നവർക്ക് 50 ദിർഹമിന്‍റെ ചിക്കിങ് വൗച്ചറും 50 ദിർഹമിന്‍റെ സംസം മന്തി വൗച്ചറും സമ്മാനമായി ലഭിക്കും. അതിനു പുറമെ, ജൂലൈ സമ്മർ സ്പെഷൽ കാമ്പയിന്‍റെ ഭാഗമായി സവിശേഷമായ ഒരു ഓഫർ കൂടി ഗൾഫ് മാധ്യമം സമ്മാനിക്കുന്നു. ജൂലൈ 31 വരെ ആദ്യം വരി ചേരുന്ന 111 പേർക്ക് ഉമ്മുൽ ഖുവൈനിലുള്ള ഡ്രീം ലാൻഡ് അക്വ പാർക്കിലേക്കുള്ള എൻട്രി ടിക്കറ്റ് ഫ്രീയായി ലഭിക്കുമെന്നതാണ് ഈ വേനൽക്കാല ഓഫറിന്‍റെ ആകർഷണീയത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gulf Madhyamam launches summer special campaign
Next Story