Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗൾഫ്​ മാധ്യമം-ജോയ്​...

ഗൾഫ്​ മാധ്യമം-ജോയ്​ ആലുക്കാസ്​ മത്സരം: വിജയികൾക്ക്​ സമ്മാനം നൽകി

text_fields
bookmark_border
ഗൾഫ്​ മാധ്യമം-ജോയ്​ ആലുക്കാസ്​ മത്സരം: വിജയികൾക്ക്​ സമ്മാനം നൽകി
cancel
camera_alt

ഗ​ൾ​ഫ്​ മാ​ധ്യ​മം-​ജോ​യ്​ ആ​ലു​ക്കാ​സ് മ​ത്സ​ര വി​ജ​യി​ക​ൾക്ക് ജോ​യ്​ ആ​ലു​ക്കാ​സ്​ പ്ര​തി​നി​ധി​ സമ്മാനങ്ങൾ നൽകുന്നു​

ദു​ബൈ: ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 'ഗ​ൾ​ഫ്​ മാ​ധ്യ​മ​വും' ജോ​യ്​ ആ​ലു​ക്കാ​സും ചേ​ർ​ന്നൊ​രു​ക്കി​യ ​ജോ​യ്​ വി​ത്ത്​ സാ​ന്‍റ, എ​ൻ​ജോ​യ്​ ന്യൂ ​ഇ​യ​ർ എ​ന്നീ മ​ത്സ​ര​ങ്ങ​ളു​ടെ യു.​എ.​ഇ​യി​ലെ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ന​ട​ന്ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കാ​ണ്​ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി​യ​ത്. ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ദി​ന​ങ്ങ​ളി​ലെ അ​വി​സ്മ​ര​ണീ​യ ചി​ത്ര​ങ്ങ​ൾ അ​യ​ച്ച​വ​രെ​യാ​ണ്​ പ​രി​ഗ​ണി​ച്ച​ത്. എ​ല്ലാ ജി.​സി.​സി​യി​ലും മ​ത്സ​രം ന​ട​ന്നി​രു​ന്നു. ​കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള നി​ര​വ​ധി പേ​ർ പ​​ങ്കെ​ടു​ത്തു. വി​ജ​യി​ക​ളാ​യ സോ​ജി ചാ​ക്കോ, ഷീ​ന വ​ള​പ്പി​ൽ​വീ​ട്ടി​ൽ, സ്​​നേ​ഹ എ​സ്. അ​യ്യ​ർ, സോ​ണി​യ ​അ​യ്​​ലാ​നി, അ​ൻ​സി​ല ഷം​നാ​സ്, ഷൈ​മി വ​ർ​ക്കി, ശ്രീ​ധ​ര​ൻ ര​തീ​ഷ്​ എ​ന്നി​വ​ർ​ക്ക്​ ജോ​യ്​ ആ​ലു​ക്കാ​സി​ന്‍റെ വി​വി​ധ ഷോ​റൂ​മു​ക​ളി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ളി​ൽ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ജോ​യ്​ ആ​ലു​ക്കാ​സ്​ പ്ര​തി​നി​ധി​ക​ളാ​യ സി.​കെ.​ടി. സാ​ജി​ദ്​ (അ​ബൂ​ദ​ബി), സു​ധീ​ഷ്​ (ദു​ബൈ), ദീ​പു (റാ​സ​ൽ​ഖൈ​മ) എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി. അ​ടു​ത്ത ആ​ഘോ​ഷ വേ​ള​ക​ളി​ലും മ​ത്സ​ര​ങ്ങ​ൾ തു​ട​രു​മെ​ന്ന്​ മാ​നേ​ജ്​​മെ​ന്‍റ്​ അി​റ​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Competition
News Summary - Gulf Madhyamam-Joy Alukas Competition: Prizes awarded to the winners
Next Story