Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാർജ എക്സലൻസ് അവാർഡ് വേദിയിൽ ‘ഗൾഫ് മാധ്യമ’ത്തിന് ആദരം

text_fields
bookmark_border
ആദ്യ അന്താരാഷ്ട്ര ഇന്ത്യൻ ദിനപത്രമായ ‘ഗൾഫ് മാധ്യമം’ ഷാർജ ചേംബർ ഓഫ് കൊമേഴ്സിന്‍റെ വിവിധ സംരംഭങ്ങളിൽ പങ്കാളിയെന്ന നിലയിൽ പ്രവർത്തിച്ച് വരുന്നുണ്ട്
ഷാർജ എക്സലൻസ് അവാർഡ് വേദിയിൽ ‘ഗൾഫ് മാധ്യമ’ത്തിന് ആദരം
cancel
camera_alt

അബ്ദുല്ല സുൽത്താൻ അൽ ഉവൈസ്, ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ബിൻ സുൽത്താൻ അൽ ഖാസിമി, ഗൾഫ് മാധ്യമം യു.എ.ഇ കൺട്രി ഹെഡ് സാജിദ് ഷംസുദ്ദീൻ, സെയിൽസ് ആൻഡ് ബിസിനസ് സൊലൂഷൻസ് സീനിയർ മാനേജർ എസ്.കെ. അബ്ദുല്ല എന്നിവർ ഷാർജ എക്സലൻസ് അവാർഡ് വേദിയിൽ

ഷാർജ: ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഷാർജ എക്സലൻസ് അവാർഡ് വേദിയിൽ ഗൾഫ് മാധ്യമത്തിന് ആദരം. ഷാർജ എക്സ്പോ സെന്‍ററിൽ നടന്ന ചടങ്ങിൽ ഷാർജ സീപോർട്ട്സ് ആൻഡ് കസ്റ്റംസ് ചെയർമാനും, ഹംരിയ ഫ്രീ സോൺ, ഷാർജ ഇന്‍റർനാഷനൽ എയർപോർട്ട് ഫ്രീ സോൺ എന്നിവയുടെ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ബിൻ സുൽത്താൻ അൽ ഖാസിമിയിൽനിന്ന് ഗൾഫ് മാധ്യമം പ്രതിനിധികൾ ആദരം ഏറ്റുവാങ്ങി. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് ചടങ്ങിൽ ആമുഖ ഭാഷണം നടത്തി.

ഗൾഫ് മാധ്യമം സെയിൽസ് ആൻഡ് ബിസിനസ് സൊലൂഷൻസ് സീനിയർ മാനേജർ എസ്.കെ. അബ്ദുല്ലയും ഗൾഫ് മാധ്യമം യു.എ.ഇ കൺട്രി ഹെഡ് സാജിദ് ഷംസുദ്ദീനും ആദരം ഏറ്റുവാങ്ങി. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയാണ് ചടങ്ങ് ഒരുക്കിയത്. പരിപാടിയിൽ ആദരിക്കപ്പെട്ട ഏക അന്താരാഷ്ട്ര മാധ്യമ സ്ഥാപനമാണ് ‘ഗൾഫ് മാധ്യമം.

ചടങ്ങിൽ വിവിധ വിഭാഗങ്ങളിലായി ഷാർജ എക്സലൻസ് അവാർഡ് നേടിയവരെയും ആദരിച്ചു. പ്രാദേശിക ബിസിനസുകൾ, ഗൾഫ് മേഖലയിലെ സംഘടനകൾ, സമ്പദ്‌വ്യവസ്ഥക്ക് വലിയ സംഭാവനകൾ നൽകിയ വ്യക്തികൾ എന്നിവർക്കാണ് അവാർഡ് ലഭിച്ചത്. ഈ വർഷം 13 ബിസിനസുകളും സംരംഭകരും മികച്ച നേട്ടം കൈവരിച്ചതിനുള്ള അവാർഡ് നേടി.

ആദ്യ അന്താരാഷ്ട്ര ഇന്ത്യൻ ദിനപത്രമായ ‘ഗൾഫ് മാധ്യമം’ ഷാർജ ചേംബർ ഓഫ് കൊമേഴ്സിന്‍റെ വിവിധ സംരംഭങ്ങളിൽ പങ്കാളിയെന്ന നിലയിൽ പ്രവർത്തിച്ച് വരുന്നുണ്ട്. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മുഖ്യരക്ഷാധികാരത്തിൽ സംഘടിപ്പിക്കുന്ന മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ അന്താരാഷ്ട്ര മേളയായ ‘കമോൺ കേരള’യും ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.

ഷാർജ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ, അജ്മാൻ ചേംബർ ബോർഡ് വൈസ് ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമി, ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്‍റ് അതോറിറ്റി ചെയർമാൻ ഖാലിദ് ജാസിം അൽ മിദ്ഫ, ഷാർജ ഇക്കണോമിക് ഡെവലപ്‌മെന്‍റ് ഡിപാർട്ട്‌മെന്‍റ് ചെയർമാൻ ഹമദ് അലി അബ്ദുല്ല അൽ മഹ്മൂദ്, ഫെഡറേഷൻ ഓഫ് ജി.സി.സി ചേമ്പേഴ്‌സ് ജനറൽ സെക്രട്ടറി സാലിഹ് അൽ-ശർഖി, ഫെഡറേഷൻ ഓഫ് യു.എ.ഇ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ജനറൽ സെക്രട്ടറി ഹുമൈദ് മുഹമ്മദ് ബിൻ സലിം, ഷാർജ ചേംബർ ബോർഡ് അംഗങ്ങൾ, വിവിധ യു.എ.ഇ-ജി.സി.സി ചേംബർ പ്രതിനിധികൾ, പ്രമുഖ വ്യവസായികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Gulf Madhyamam’ honored at Sharjah Excellence Awards
Next Story