Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസഹിഷ്ണുതയുടെ മണ്ണിൽ...

സഹിഷ്ണുതയുടെ മണ്ണിൽ ഒരുമയുടെ മ​ഹോൽസവം; ‘ഗൾഫ്​ മാധ്യമം ഹാർമോണിയസ്​ കേരള’ ഫെബ്രുവരി 11ന്​ അബൂദബിയിൽ

text_fields
bookmark_border
Gulf Madhyamam Harmonious Kerala
cancel

അബൂദബി: അറബിക്കഥയിലെ ഭാവനകളെ വെല്ലുന്ന സുന്ദര നഗരമായി വളർന്നുയർന്ന അബൂദബിയുടെ മണ്ണിൽ ഒരുമയുടെ മഹോൽസവത്തിന്​ വേദിയൊരുങ്ങുന്നു. വിവിധ ഗൾഫ്​ നഗരങ്ങളിൽ പ്രവാസി സമൂഹം ഇരുകയ്യും നീട്ടി സ്വീകരിച്ച ‘ഗൾഫ്​ മാധ്യമം ഹാർമോണിയസ്​ കേരള’യാണ്​ സഹിഷ്ണുതയുടെ തലസ്ഥാന നഗരിയിൽ വിരുന്നെത്തുന്നത്​. അൽ ഹുദൈരിയാത്ത്​ ദ്വീപിലെ വിശാലമായ 321സ്​പോർട്​സ്​ വേദിയിൽ ഫെബ്രുവരി 11ന്​ സംഘടിപ്പിക്കുന്ന ആഘോഷരാവിൽ​ മലയാളത്തിന്‍റെ പ്രിയതാരങ്ങൾകൊപ്പം സംഗീതകലാ രംഗത്തെ പ്രഗൽഭരും അണിനിരക്കും.

ചരിത്രത്തിൽ വേരാഴ്ത്തിയ യു.എ.ഇ-ഇന്ത്യ സൗഹൃദത്തിന്‍റെ ആഘോഷമെന്ന നിലയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സ്വദേശി പ്രമുഖരും പ്രവാസി നേതാക്കളും പ​ങ്കെടുക്കുന്നുണ്ട്​. സമീപകാലത്ത്​ അബൂദബി സാക്ഷ്യംവഹിച്ച മലയാളികളുടെ ഏറ്റവും വലിയ ഒത്തുകൂടലാകുന്ന സാംസ്കാരിക-കലാവിരുന്നിന്​ ആവേശം പകരാൻ ​മലയാള മണ്ണിലെ എണ്ണം പറഞ്ഞ കലാകാരന്മാരാണ്​ അരങ്ങിലണിനിരക്കുക.

അനശ്വര അഭിനയ മുഹൂർത്തങ്ങളിലൂടെ മലയാളിയുടെ മനസിൽ ചേക്കേറിയ മുകേഷ്​, സിദ്ദീഖ്​, ലാൽ എന്നിവരാണ്​ ചടങ്ങിൽ ആസ്വാദക ഹൃദയങ്ങളെ കീഴടക്കാനെത്തുന്ന പ്രമുഖർ. പ്രവാസലോകത്തെ വേദികളിൽ ചിരിയുടെ മാലപ്പടക്കങ്ങൾക്ക്​ തിരികൊളുത്തിയ പൂർവകാലത്തിന്‍റെ ഓർമകൾ പുതുക്കിക്കൊണ്ട്​ സദസ്സിനെ മൂവരും​ അഭിസംബോധന ചെയ്യും. അതോടൊപ്പം വിടപറഞ്ഞ സംവിധായകൻ സിദ്ദീഖിന്​ പ്രവാസ​ലോകത്തിന്‍റെ ആദരവർപ്പിക്കുന്ന അവിസ്മരണീയ ചടങ്ങും വേദിയിലൊരുങ്ങും.

ഒരുമയുടെ സന്ദേശം പകരുന്ന ചടങ്ങ് ആസ്വാദകരമാക്കുന്നതിന് അണിയറയിൽ വൈവിധ്യമാർന്ന അനുബന്ധ പരിപാടികളും ഒരുങ്ങുന്നുണ്ട്​. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും വിവിധ ഷോകളിലൂടെ ആസ്വാദന മനസ്സുകളിൽ ചേക്കേറിയ ചലച്ചിത്ര, സംഗീത, മിമിക്രി രംഗത്തെ പ്രമുഖ കലാകാരന്മാരും ആനന്ദ രാവിന് പൊലിമയേകാൻ എത്തി​ച്ചേരും. വിനോദത്തിന്റെയും ആസ്വാദനത്തിന്റെയും പുത്തൻ അനുഭവങ്ങൾ സമ്മാനിക്കാൻ ഗായകരായ സിത്താര കൃഷ്ണകുമാർ, വിധു പ്രതാപ്, കണ്ണൂർ ശരീഫ്​, കെ.കെ നിഷാദ്​, വൈഷ്ണവ്​ ഗിരീഷ്​, ക്രിസ്റ്റകല, രേഷ്മ രാഘവേന്ദ്ര, അനുകരണകലയിലെ പുത്തൻ താരോദയം സിദ്ദീഖ്​ റോഷൻ, വയലിനിസ്റ്റ്​ ബാലു, അവതാരകനും നടനുമായ മിഥുൻ രമേശ് തുടങ്ങി നിരവധി കലാകാരന്മാരാണ് വേദിയിലെത്തുക. പരിപാടിയുടെ ടിക്കറ്റ്​ വിൽപന ഇതിനകം ആരംഭിച്ചിട്ടുണ്ട്​. ഫോൺ: +971 555210987, 042521071.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harmonious keralagulf madhyamam news
News Summary - Gulf Madhyamam Harmonious Kerala
Next Story