എജുകഫേ: എന്താണ് ജേതാക്കളുടെ പ്രത്യേകത; ഡോ. സംഗീത് ഇബ്രാഹിം പറഞ്ഞുതരും
text_fields
ദുബൈ: പ്രവാസി വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതൽ മാനസിക സമ്മർദം അനുഭവിക്കുന്ന സമയമാണ് സി.ബി.എസ്.ഇ പരീക്ഷാ കാലം. ഇൗ സമയത്ത് കുട്ടികള്‍ക്ക് സമ്മര്‍ദ്ദം നല്‍കരുതെന്ന ഉപദേശമാണ് പലരും നൽകാറ്. എന്നാൽ സമ്മര്‍ദ്ദം ഒഴിവാക്കാനല്ല അതിനെ എങ്ങനെ അതിജീവിക്കാം എന്നാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നാണ് ഡോ. സംഗീത് ഇബ്രാഹിം പറയുന്നത്. ഇത്തരത്തിൽ ഫലപ്രദമായ ഒട്ടേറെ മാര്‍ഗ നിര്‍ദേശങ്ങളുമായി അദ്ദേഹം ഇക്കുറിയും ‘ ഗള്‍ഫ് മാധ്യമം ഒരുക്കുന്ന സമ്പൂര്‍ണ വിദ്യഭ്യാസ-കരിയര്‍ മേളയായ ‘എജുകഫേ’യില്‍ എത്തും. മികവിെൻറ ഉയരങ്ങള്‍ താണ്ടാന്‍ എല്ലാവർക്കും പറ്റില്ല എന്നത് തെറ്റായ ധാരണയാണ്.
ഉചിതമായ സാഹചര്യം സൃഷ്ടിക്കുകയും കഠിനാധ്വാനം ചെയ്യാന്‍ തയാറുമാണെങ്കില്‍ ഏതു കുട്ടിക്കും എത്ര ഉയരത്തിലുമെത്താം. ഒന്നര പതിറ്റാണ്ടായി കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി പ്രചോദനാത്മക ക്ലാസുകളും ശിൽപശാലയും നടത്തുന്ന ഡോ.സംഗീത് ഇബ്രാഹിം അനുഭവസമ്പത്തിെൻറ വെളിച്ചത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ‘വാട്ട് മേക്ക്സ് ചാമ്പ്യൻസ് ഡിഫറൻറ്’ എന്ന് പേരിട്ടിരിക്കുന്ന സെഷനിൽ അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിക്കും. ഷാർജ ഇസ്ലാമിക് ബാങ്കിെൻറ വൈസ് പ്രസിഡൻറും കരിയര്‍ ആന്‍ഡ് ലേണിങ് ഡെവലപ്മെൻറ് വിഭാഗം തലവനുമാണ് സംഗീത് ഇബ്രാഹിം. കൂടാതെ ദുബൈ ഡെവലപ്മെൻറ് അവാര്‍ഡിെൻറ ടീം ലീഡര്‍ തുടങ്ങി ഉന്നതപദവികളും അലങ്കരിക്കുന്നു. ഭാര്യക്കൊപ്പം കരിയര്‍ ഗൈഡന്‍സ് നൽകുന്നുണ്ട്. ഡോ. സംഗീത് ഇബ്രാഹിമും ഭാര്യ ഡോ. സുനൈന ഇഖ്ബാലും മാനവ വികസനത്തില്‍ ഒരേദിവസം ഡോക്ടറേറ്റ് നേടിയവരാണ്. വിശിഷ്ട കുടുംബത്തിനുള്ള ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല് മക്തൂം പുരസ്ക്കാരം ഇവർ നേടിയിട്ടുമുണ്ട്.
2002 മുതല്‍ അദ്ദേഹം ഗൾഫിൽ യൂത്ത് ലീഡര്‍ഷിപ്പ് പ്രോഗ്രാം തുടങ്ങി. ഏറ്റവും മോശമായ കുട്ടികളെ തിരഞ്ഞെടുത്ത് അവര്‍ക്ക് സൗജന്യമായി പരിശീലനം നല്‍കുകയാണ് ഇതിെൻറ പ്രവര്‍ത്തനം. തുടർച്ചയായി മൂന്നാം തവണയാണ് ‘എജുകഫേ’യില്‍ ഡോ. സംഗീത് ഇബ്രാഹിം മാർഗ നിർദേശങ്ങളുമായി എത്തുന്നത്. ഇൗ മാസം 12,13 തീയതികളില്‍ ദുബൈ മുഹൈസ്ന ഇന്ത്യൻ അക്കാദമി സി.ബി.എസ്.ഇ സ്കൂളിലാണ് ‘എജുകഫേ’ മൂന്നാം എഡിഷൻ നടക്കുക. www.madhyamam.com,www.click4m.com എന്നീ വെബ്സൈറ്റുകളിലെ ലിങ്കുകൾ വഴി സൗജന്യമായി രജിസ്റ്റർ ചെയ്ത് മേളയിൽ പെങ്കടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
