Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'ഗൾഫ്​ മാധ്യമം'...

'ഗൾഫ്​ മാധ്യമം' ​െഡസർട്ട്​ മാസ്​റ്റർ: ഫൈനലിലേക്ക്​ 15 പേർ

text_fields
bookmark_border
ഗൾഫ്​ മാധ്യമം ​െഡസർട്ട്​ മാസ്​റ്റർ: ഫൈനലിലേക്ക്​ 15 പേർ
cancel

ദുബൈ: ഡെസർട്ട്​ രുചികളിലെ പുത്തൻതാരങ്ങൾ പിറവിയെടുത്ത 'ഗൾഫ്​ മാധ്യമം'- അബീവിയ ഡെസർട്ട്​ മാസ്​റ്റർ കുക്കറി മത്സരത്തി​െൻറ ഫൈനലിസ്​റ്റുകളെ പ്രഖ്യാപിച്ചു.

ഗൾഫ്​ മാധ്യമത്തി​െൻറ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി പ​ങ്കെടുത്ത നൂറോളം പേരിൽനിന്ന്​ 15 പേരെയാണ്​ ഫൈനലിലേക്ക്​ തെരഞ്ഞെടുത്തത്​. ദുബൈയിൽ നടക്കുന്ന ഫൈനലിൽ മെഗാ വിജയിയെ തെരഞ്ഞെടുക്കും. യു.എ.ഇ ഭരണകൂടം നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയ പശ്ചാത്തലത്തിൽ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ തത്സമയ വേദിയിലായിരിക്കും ഫൈനൽ.

ഫൈനൽ തീയതിയും വേദിയും പിന്നീട്​ അറിയിക്കും.രണ്ടു​ മാസത്തോളമായി നടന്ന മത്സരത്തിൽ പുതുരുചികളാണ്​ ഏറെയും ഇടംപിടിച്ചത്​. ലോക്​ഡൗൺ കാലത്തെ പാചകവിഭവങ്ങളും പരീക്ഷണങ്ങളുമായിരുന്നു​ റെസിപികളിൽ ഏറെയും. മരച്ചീനി പുഡിങ്​, ഈത്തപ്പഴം പുഡിങ്​, ബിസ്​കോ നട്ടി ഡേറ്റ്​സ്​ റോൾ, കോക്കനട്ട്​ മിൽക്ക്​ ചോക്കോ റോൾ, ഒരുമിനിറ്റിൽ തയാറാക്കാവുന്ന കോക്കനട്ട്​ പുഡിങ്​, കുൽഫി, സ്​ട്രോബറി ചോക്കോ ക്രീം തുടങ്ങിയവ വിഭവങ്ങളായി. ഡെസർട്ട്​ ഇനങ്ങൾക്ക്​ മാത്രമായിരുന്നു എൻട്രി ക്ഷണിച്ചിരുന്നത്​.

പാചകമേഖലയിലും സോഷ്യൽ മീഡിയയിലും സജീവമായ വിദഗ്​ധ ജഡ്​ജുമാരാണ്​ ഫൈനലിസ്​റ്റുകളെ തെരഞ്ഞെടുത്തത്​. യു.എ.ഇയിലെ പ്രവാസികൾക്ക്​ മാത്രമായിരുന്നു മത്സരം. ഡെസർട്ട്​ മാസ്​റ്ററി​െൻറ ആദ്യഘട്ടം മുതൽ തത്സമയവേദിയിൽ നടത്താനാണ്​ പദ്ധതിയിട്ടിരുന്നതെങ്കിലും കോവിഡ്​ നിയന്ത്രണങ്ങളുള്ളതിനാൽ ഓൺലൈനിലേക്ക്​ മാറ്റുകയായിരുന്നു.

ഫൈനലിസ്​റ്റുകൾ

അമ്രീന അമീർ അലി

അനിഷ രൂപക്​

ആയിഷ അബ്​ദുല്ല

ദിൽഷ റാഷിം

ഫാത്തിമ ഫിറോസ്​

ഫെമിന സുധീർ

ഹസീബ അബ്​ദുല്ല

ഹാഷ്​മി കെ.എം

മജീദ ത്വാഹ

മെഹനാസ്​ സുൽഫി

നയന പി.കെ

സഫീന റഹൂഫ്​

സഫ്രീന തയ്യിൽ

ഷമീന എ. അസീസ്​

ഉദായത്ത്​ ഷാൻ റംസാൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf madhyamamDessert Master
News Summary - ‘Gulf madhyamam’ Dessert Master: 15 finalists
Next Story