Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'ഗ​ൾ​ഫ്​ മാ​ധ്യ​മം'...

'ഗ​ൾ​ഫ്​ മാ​ധ്യ​മം' ​ഡെസർട്ട് മാസ്റ്റർ ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ നാ​ളെ

text_fields
bookmark_border
Desert-Master-
cancel

ദു​ബൈ: സ്​​നേ​ഹ​ത്തി​​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​​ന്‍റെ​യും മ​ധു​രം​പ​ക​ർ​ന്ന 'ഗ​ൾ​ഫ്​ മാ​ധ്യ​മം'- അ​ബീ​വി​യ ഡെ​സ​ർ​ട്ട്​ മാ​സ്​​റ്റ​ർ കു​ക്ക​റി മ​ത്സ​ര​ത്തി​െ​ൻ​റ ഫൈ​ന​ൽ മ​ൽ​സ​രം ശ​നി​യാ​ഴ്​​​ച. ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​െ​ൻ​റ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്​​ഫോ​മു​ക​ൾ വ​ഴി പ​​ങ്കെ​ടു​ത്ത നൂ​റോ​ളം പേ​രി​ൽ നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ട്ടു പേ​രാ​ണ്​ ഫൈ​ന​ലി​ൽ മാ​റ്റു​ര​ക്കു​ക.

ദു​ബൈ ന​ഹ്​​ദ​യി​ലെ 'നെ​സ്​​റ്റോ' ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ൽ വൈ​കീ​ട്ട്​ ഏ​ഴു മു​ത​ലാ​ണ്​ മ​ൽ​സ​രം. സെ​ലി​ബ്രി​റ്റി ഷെ​ഫും മ​ജീ​ഷ്യ​നും അ​വ​താ​ര​ക​നു​മാ​യ രാ​ജ്​ ക​ലേ​ഷ്, പ്ര​ശ​സ്​​ത പാ​ച​ക വി​ദ​ഗ്​​ധ​രാ​യ ബീ​ഗം ഷാ​ഹി​ന, ര​ഘു കു​മാ​ർ, മു​ഹ​മ്മ​ദ്​ കു​ഞ്ഞ്​ എ​ന്നി​വ​ർ വി​ധി ക​ർ​ത്താ​ക്ക​ളാ​യെ​ത്തും. തു​ട​ർ​ന്ന്​ പ്ര​മു​ഖ​ർ പ​െ​ങ്ക​ടു​ക്കു​ന്ന സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ക്കും​. ന്യൂ​ട്രി​ഡോ​ർ സി.​ഇ.​ഒ ശ​ങ്ക ബി​ശ്വാ​സ്, നെ​സ്​​റ്റോ ഗ്രൂ​പ്പ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ സി​ദ്ധീ​ഖ്​ പാ​ലോ​ള്ള​തി​ൽ ​ എ​ന്നി​വ​ർ മു​ഖ്യാ​ഥി​തി​ക​ളാ​യി പ​െ​ങ്ക​ടു​ക്കും.

പരിപാടിയുടെ ഭാഗമായി നടക്കുന്ന തൽസമയ മൽസരങ്ങളിൽ കാണികൾക്ക്​ പ​ങ്കെടുക്കാനും സമ്മാനം നേടാനുമുള്ള സൗകര്യമുണ്ട്​. ര​ണ്ട്​ മാ​സ​ക്കാ​ലം സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ന​ട​ന്ന മ​ത്സ​ര​ത്തി​െ​ൻ​റ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പു​തു​മ​യു​ള്ള രു​ചി​ക​ളാ​ണ്​ ഏ​റെ​യും ഇ​ടം​പി​ടി​ച്ച​ത്. വീ​ട്ടി​ലി​രി​ക്കേ​ണ്ടി​വ​ന്ന ലോ​ക്​​ഡൗ​ൺ കാ​ല​ത്തെ പാ​ച​ക വി​ഭ​വ​ങ്ങ​ളും പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി​രു​ന്നു​ റെ​സീ​പി​ക​ളി​ൽ ഏ​റെ​യും. പാ​ച​ക മേ​ഖ​ല​യി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​യ വി​ദ​ഗ്​​ധ ജ​ഡ്​​ജു​മാ​രാ​ണ്​ ഫൈ​ന​ലി​സ്​​റ്റു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

യു.​എ.​ഇ​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക്​ മാ​ത്ര​മാ​യാ​ണ്​ മ​ത്സ​രം ന​ട​ന്ന​ത്. ഫൈ​ന​ലി​ൽ അ​മ്രീ​ന അ​മീ​ർ അ​ലി, ആ​യി​ഷ അ​ബ്​​ദു​ല്ല, ഫെ​മി​ന സു​ധീ​ർ, ഹ​സീ​ബ അ​ബ്​​ദു​ല്ല, ഹാ​ഷ്​​മി കെ.​എം, ന​യ​ന പി.​കെ, ഫാ​ത്തി​മ ഫി​റോ​സ്, ഉ​ദാ​യ​ത്ത്​ ഷാ​ൻ റം​സാ​ൻ എ​ന്നി​വ​രാ​ണ്​ മാ​റ്റു​ര​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nestoRaj kaleshEmarat beatsdesert master grand finale
News Summary - Gulf Madhyamam desert master grand finale
Next Story