‘കമോൺ കേരള’ വീണ്ടും ഷാർജ സുൽത്താെൻറ രക്ഷാകർതൃത്വത്തിൽ
text_fieldsഷാർജ: ഇന്ത്യ-യു.എ.ഇ ബന്ധത്തിന് കൂടുതൽ കരുത്തു പകർന്ന് പുത്തൻ അധ്യായങ്ങൾ എഴുതിച്ചേർത്ത ‘ഗൾഫ് മാധ്യമം’ ‘കമോൺ കേരള’ ഇന്തോ-അറബ് വാണിജ്യ-സാംസ്കാരിക സൗഹൃദ സംഗമത്തിെൻറ രണ്ടാം എഡിഷന് അറബ് ലോകത്തിെൻറ സാംസ്കാരിക നായകനും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻമുഹമ്മദ് അൽ ഖാസിമി രക്ഷകർതൃത്വം വഹിക്കും.
ഷാർജ സർക്കാറിെൻറ ഒൗദ്യോഗിക അംഗീകാരം ലഭിച്ച കമോൺ കേരള 2019 ഫെബ്രുവരി 14, 15, 16 തീയതികളിൽ ഷാർജ എക്സ്പോ സെൻററിൽ മുൻവർഷത്തെക്കാൾ വിപുലമായി ഒരുക്കുമെന്ന് ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് അറിയിച്ചു. അറബ് ലോകത്തെ മുൻനിര ബിസിനസ് ചേംബറുകളിലൊന്നായ ഷാർജ ചേംബർ ഒാഫ് കോമേഴസ് ആൻഡ് ഇൻഡസ്ട്രി കമോൺ കേരളയുടെ സാേങ്കതിക പങ്കാളിത്തം വഹിക്കും.
ഇൗ വർഷം ജനുവരിയിൽ ഉദ്ഘാടനം ചെയ്ത കമോൺ കേരളയുടെ ആദ്യ പതിപ്പ് പ്രവാസി ഇന്ത്യൻ സമൂഹ ചരിത്രത്തിൽ മുമ്പ് കണ്ടിട്ടില്ലാത്തത്ര വാണിജ്യ സഹകരണങ്ങൾക്കും സംരംഭകത്വ മുന്നേറ്റങ്ങൾക്കുമാണ് വാതിൽ തുറന്നത്. എക്സ്പോ സെൻററിൽ നടന്ന ഏറ്റവും വലിയ ഇന്ത്യൻ സംഗമത്തിനുള്ള പുരസ്കാരവും കമോൺ കേരളക്ക് ലഭിച്ചിരുന്നു. കേരളത്തിനു പുറമെ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വാണിജ്യ-സാംസ്കാരിക പങ്കാളിത്തംകൂടി ഉണ്ടാകുമെന്നതാണ് കമോൺ കേരളയുടെ രണ്ടാം അധ്യായത്തിലെ പുതുമ. അറബ് ലോകത്തെ നയതന്ത്ര-വാണിജ്യ പ്രമുഖർക്കൊപ്പം ലോകത്തിെൻറ പല ഭാഗങ്ങളിൽനിന്നുമുള്ള ഇന്ത്യൻ വ്യവസായ നായകരും മേളയുടെ സഹകാരികളായി ഒപ്പമുണ്ടാവും.
ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഗൾഫ് മേഖലയിൽ വിപണി ഒരുക്കാൻ ഏറ്റവും അനുയോജ്യമായ വേദിയായി ഇൗ വർഷവും കമോൺ കേരള മാറും. വ്യവസായ-സംരംഭകത്വ പരിശീലനം, ബിസിനസ് സംവാദങ്ങൾ, ആശയ കൈമാറ്റം എന്നിവ ഉൾക്കൊള്ളിച്ച് ഒരുക്കുന്ന ബിസിനസ് കോൺക്ലേവിൽ മുൻനിര വ്യവസായ നയതന്ത്ര വിദഗ്ധർ പ്രഭാഷണം നടത്താനെത്തും. അയ്യായിരത്തിലേെറ വ്യവസായികളാണ് മേളയുടെ തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ ബിസിനസ് കോൺക്ലേവിൽ പെങ്കടുക്കുന്നതിന് സന്നദ്ധത അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
