ഗൾഫ് മാധ്യമം ‘ബിസിനസ് സമ്മിറ്റ്’ നാളെ; പ്രമുഖർ പങ്കെടുക്കും
text_fieldsഷാർജ: വ്യാപാര, വാണിജ്യ രംഗത്തെ ആഗോള സാധ്യതകളും ഉൾക്കാഴ്ചകളും ചർച്ച ചെയ്യുന്ന ഗൾഫ് മാധ്യമം സംരംഭക ഉച്ചകോടി മേയ് എട്ടിന് ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടക്കും.
മേയ് ഒമ്പത്, 10, 11 തീയതികളിലായി ഷാർജ എക്സ്പോ സെന്‍ററിൽ അരങ്ങേറുന്ന കമോൺ കേരളയുടെ മുന്നോടിയായി നടക്കുന്ന ഉച്ചകോടിയിൽ യു.എ.ഇയിലേയും കേരളത്തിലേയും ബിസിനസ് പ്രമുഖർ, പ്രഫഷനലുകൾ, വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 9.30 മുതൽ 10 മണിവരെയാണ് രജിസ്ട്രേഷൻ.
10ന് ആരംഭിക്കുന്ന ആദ്യ സെഷനിൽ ‘സ്കെയിൽ സ്മാർട്ട്: ഇന്‍റഗ്രേറ്റിങ് ഫിനാൻസ്, ഓപറേഷൻസ് ആൻഡ് ടെക് ഫോർ സസ്റ്റൈയ്നബ്ൾ ഗ്രോത്ത്’ എന്ന വിഷയത്തിൽ താസ് ആൻഡ് ഹാംജിത്ത് ഫിനാൻഷ്യൽ അഡ്വൈസറി അസി. മാനേജർ സി.എ അജ്മൽ എ.കെ സംസാരിക്കും. ശേഷം വിർജിൻ പവർ ആൻഡ് എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സജി തോമസ് ‘പവറിങ് എ സസ്റ്റൈയ്നബ്ൾ ഫ്യൂച്ചർ വിത്ത് ഗ്രീൻ എനർജി’ എന്ന വിഷയം അവതരിപ്പിക്കും.
തുടർന്ന് നടക്കുന്ന ഉദ്ഘാടന സെഷനിൽ ഷാർജ ചേംബർ ഓഫ് കൊമേഴ്സിലെ ഉദ്യോഗസ്ഥർ, വ്യാപാര, വാണിജ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. 11.20 മുതൽ നടക്കുന്ന പാനൽ ചർച്ചയിൽ ഇൻവെസ്റ്റ് കമ്മിറ്റി അംഗവും സി.എഫ്.ഒയുമായ നന്ദി വർധൻ മെഹത്ത, സ്റ്റാർട്ടപ്പ് മിഡിൽ ഈസ്റ്റ് സ്ഥാപകനും സി.ഇ.ഒയുമായ സിബി സുധാകരൻ, ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിലെ ഷാർജ എക്സ്പോർട്ട്സ് ഡവലപ്മെന്റ് സെന്‍റർ ഡയറക്ടർ അലി അൽ കെത്ബി എന്നിവർ സംബന്ധിക്കും.
ആർ.എം.ഇസെഡ് കൺസൽട്ടിങ് ആൻഡ് അഡ്വൈസറി മാനേജിങ് ഡയറക്ടർ റിയാസ് മുഹമ്മദായിരിക്കും മോഡറേറ്റർ.
തുടർന്നുള്ള വിവിധ സെഷനുകളിൽ ഹൈലൈറ്റ് ഗ്രൂപ് സി.ഇ.ഒ അജിൽ മുഹമ്മദ്, അറേബ്യൻ ആക്സസ് മാനേജ്മെന്റ് കൺസൽട്ടൻസ് സ്ഥാപകനും സി.ഇ.ഒയുമായ ജൗഹർ മാളിയേക്കൽ, യു.എ.ഇയിലെ മുതിർന്ന ലീഗൽ കൺസൽട്ടൻസ് വലീദ് അൽ ഹറബി, ചീഫ് മാർക്കറ്റിങ് ഡയറക്ടർ അഡ്വ. ആതിര മണയിൽ, ടെൻ എക്സ് പ്രോപർട്ടീസ് സി.ഇ.ഒ സുകേഷ് ഗോവിന്ദൻ, സ്റ്റാർഫ്ലേയർ ഡോട്ട് എ.ഐ സി.ഇ.ഒ ക്രിസ്റ്റീന പാഷൻ കാലോ, ഡെസക്സ് ടെക്നോളജീസ് കോ-ഫൗണ്ടറും സി.ഇ.ഒയുമായ മുഹമ്മദ് ഷാഹിദ് ഖാൻ തുടങ്ങിയവർ സംസാരിക്കും. വൈകീട്ട് മൂന്നു മണിയോടെ പരിപാടി
സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

