Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാണിജ്യ ലോകത്തിന്​...

വാണിജ്യ ലോകത്തിന്​ വഴികാട്ടി ഗൾഫ്​ മാധ്യമം​ ‘ബിസിനസ് സമ്മിറ്റ്’

text_fields
bookmark_border
വാണിജ്യ ലോകത്തിന്​ വഴികാട്ടി ഗൾഫ്​ മാധ്യമം​ ‘ബിസിനസ് സമ്മിറ്റ്’
cancel
camera_alt

ഷാർജ ചേംബർ ഓഫ്​ കൊമേഴ്​സ്​ ഹാളിൽ നടന്ന ഗൾഫ് മാധ്യമം ബിസിനസ് സമ്മിറ്റ് ഉദ്​ഘാടന വേദിയിൽ ഷാർജ ചേംബർ ഓഫ് കെമോഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രിയിലെ ഷാർജ എക്സ്​പോർട്ട്​സ്​ ഡവലപ്​മെന്‍റ്​ സെന്‍റർ ഡയറക്ടർ അലി അൽ കെത്​ബിക്കൊപ്പം ഗൾഫ്​ മാധ്യമം മിഡിലീസ്റ്റ്​ ഓപറേഷൻസ്​ ഡയറക്ടർ സലീം അമ്പലൻ, ഷാർജ ചേംബർ​ ഓഫ്​ കൊമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രി മീഡിയ ഡയറക്ടർ ജമാൽ സഈദ്​ ബുസിൻജാൽ, ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, മാധ്യമം ബിസിനസ്​ സൊല്യൂഷൻസ്​ ഗ്ലോബൽ ഹെഡ്​ കെ. മുഹമ്മദ്​ റഫീഖ് എന്നിവർ

ഷാർജ: ലോക രാജ്യങ്ങളിലെ വൈവിധ്യമാർന്ന വ്യാപാര, വാണിജ്യ സാധ്യതകൾ ചർച്ച ചെയ്യാൻ ഗൾഫ്​ മാധ്യമം ഒരുക്കിയ ബിസിനസ്​ സമ്മിറ്റ് നവ സംരംഭകർക്ക്​ പുതുവഴികാട്ടിയായി മാറി​. ​ഷാർജ ചേംബർ ഓഫ്​ കൊമേഴ്​സ്​ ഹാളിൽ നടന്ന ഉച്ചകോടിയിൽ കേരളത്തിലേയും യു.എ.ഇയിലെയും ​പ്രമുഖർ പ​ങ്കെടുത്തു.

ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ ഇന്ത്യ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന വ്യാപാര വാണിജ്യ ബന്ധത്തിൽ പുതിയ അധ്യായം കൂട്ടിച്ചേർക്കുന്നതായിരുന്നുവെന്ന്​​ ഷാർജ ചേംബർ ഓഫ് കെമോഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രിയിലെ ഷാർജ എക്സ്​പോർട്ട്​സ്​ ഡവലപ്​മെന്‍റ്​ സെന്‍റർ ഡയറക്ടർ അലി അൽ കെത്​ബി പറഞ്ഞു. ഇന്ത്യയിലെ ബിസിനസ്​ സമൂഹവുമായി സുപ്രധാനമായ നിരവധി കരാറുകൾ​ യാഥാർഥ്യമാകുന്നതിന്​ ശൈഖ്​ ഹംദാന്‍റെ സന്ദർശനം സഹായിച്ചു. സെപ കരാറിന്‍റെ പുതിയ സാധ്യതകൾ തേടുന്നതായിരുന്നു സന്ദർശനമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാർട്ടപ്പുകൾക്ക്​ ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങളാണ്​ യു.എ.ഇയിലുള്ളതെന്ന്​ സ്റ്റാർട്ടപ്പ്​ മിഡിൽ ഈസ്റ്റ്​ സ്ഥാപകനും സി.ഇ.ഒയുമായ സിബി സുധാകരൻ പറഞ്ഞു. ലോക രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കാൻ കഴിയുന്നുവെന്നതാണ്​ ദുബൈ നഗരത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. സ്റ്റാർട്ടപ്പുകളിലേക്ക്​ എളുപ്പത്തിൽ നിക്ഷേപം ആകർഷിക്കാൻ ഇത്​ സഹായകമാവുമെന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ മറ്റ്​ സംസ്ഥാനങ്ങളിൽ നിന്ന്​ വിത്യസ്തമായി കേരളത്തിൽ നഗരവത്​കരണം അതിവേഗതയിലാണെന്ന്​ ഹൈലൈറ്റ്​ ഗ്രൂപ്പ്​ സി.ഇ.ഒ അജിൽ മുഹമ്മദ് വ്യക്​തമാക്കി. ഈ സാധ്യതകൾ മനസിലാക്കിയാണ്​ ‘ഇൻവെസ്റ്റ് കേരള’ ആഗോള നിക്ഷേപക ഉച്ചകോടിയിൽ 10,000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ടെൻ എക്സ്​ പ്രോപർട്ടീസ്​ സി.ഇ.ഒ സുകേഷ്​ ഗോവിന്ദൻ, താസ്​ ആൻഡ്​ ഹാംജിത്ത്​ ഫിനാൻഷ്യൽ അഡ്വൈസറി അസി. മാനേജർ സി.എ അജ്​മൽ എ.കെ, വിർജിൻ പവർ ആൻഡ്​ എൻജിനീയറിങ്​ പ്രൈവറ്റ്​ ലിമിറ്റഡ്​ മാനേജിങ്​ ഡയറക്ടറും സി.ഇ.ഒയുമായ സജി തോമസ്​, അറേബ്യൻ ആക്സസ്​ മാനേജ്​മെന്‍റ്​ കൺസൽട്ടൻസ്​ സ്ഥാപകനും സി.ഇ.ഒയുമായ ജൗഹർ മാളിയേക്കൽ, യു.എ.ഇയിലെ മുതിർന്ന ലീഗൽ കൺസൽട്ടൻസ്​ വലീദ്​ അൽ ഹറബി, ചീഫ്​ മാർക്കറ്റിങ്​ ഡയറക്ടർ അഡ്വ. ആതിര മണയിൽ, സ്റ്റാർഫ്ലേയർ​ ഡോട്ട്​ എ.ഐ സി.ഇ.ഒ ക്രിസ്റ്റീന​ പാഷൻ കാലോ, ഡെസക്സ്​ ടെക്​നോളജീസ്​ കോ-ഫൗണ്ടറും സി.ഇ.ഒയുമായ മുഹമ്മദ്​ ഷാഹിദ്​ ഖാൻ തുടങ്ങിയവരും വിവിധ സെഷനുകളിൽ വിഷയാവതരണം നടത്തി.

ആർ.എം.ഇസെഡ്​ കൺസൽട്ടിങ്​ ആൻഡ്​ അഡ്വൈസറി മാനേജിങ്​ ഡയറക്ടർ റിയാസ്​ മുഹമ്മദ്​ മോഡറേറായിരുന്നു. വെള്ളിയാഴ്ച ഷാർജ എക്സ്​പോ സെന്‍ററിൽ ആരംഭിക്കുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ എക്​സ്​പോയായ കമോൺ കേരളയുടെ മുന്നോടിയായാണ്​ പരിപാടി സംഘടിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamBusiness Summit
News Summary - Gulf Madhyamam business summit
Next Story