Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഗൾഫ്​ മാധ്യമം’...

‘ഗൾഫ്​ മാധ്യമം’ പവിലിയൻ ഉദ്​ഘാടനംചെയ്തു

text_fields
bookmark_border
‘ഗൾഫ്​ മാധ്യമം’ പവിലിയൻ ഉദ്​ഘാടനംചെയ്തു
cancel
camera_alt

അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ ന​ഗ​രി​യി​ൽ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’, ‘മാ​ധ്യ​മം ബു​ക്സ്​’ പ​വി​ലി​യ​ൻ ഷാ​ർ​ജ മ്യൂ​സി​യം വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ ഡോ. ​ഫൈ​സ​ൽ അ​ൽ സു​വൈ​ദി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഷാ​ർ​ജ: പു​സ്ത​ക​ങ്ങ​ൾ വി​വി​ധ സം​സ്കാ​ര​ങ്ങ​ൾ ത​മ്മി​ൽ അ​റി​വും സാ​ഹോ​ദ​ര്യ​വും വി​നി​മ​യം ചെ​യ്യു​ന്ന മാ​ധ്യ​മ​ങ്ങ​ളാ​ണെ​ന്ന്​ ഷാ​ർ​ജ മ്യൂ​സി​യം വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ ഡോ. ​ഫൈ​സ​ൽ അ​ൽ സു​വൈ​ദി. ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ ന​ഗ​രി​യി​ൽ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’, ‘മാ​ധ്യ​മം ബു​ക്സ്​’ പ​വി​ലി​യ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​ധ്യ​മ മേ​ഖ​ല​യി​ൽ പ്ര​വാ​സ മ​ല​യാ​ള​ത്തി​ന്‍റെ മേ​ൽ​വി​ലാ​സ​മാ​യി മാ​റി​യ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തി​ന്​ ആ​ശം​സ​ക​ള​ർ​പ്പി​ച്ച അ​ദ്ദേ​ഹം, അ​റ​ബി​യി​ൽ​നി​ന്ന്​ മ​ല​യാ​ള​ത്തി​ലേ​ക്ക്​ കൂ​ടു​ത​ൽ പു​സ്ത​ക​ങ്ങ​ൾ വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ടു​ന്ന​തി​ൽ സ​ന്തു​ഷ്ടി രേ​ഖ​പ്പെ​ടു​ത്തി.

‘മാ​ധ്യ​മം’ എ​ഡി​റ്റ​ർ വി.​എം. ഇ​ബ്രാ​ഹീം, ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ മി​ഡി​ൽ ഈ​സ്റ്റ്​ ഓ​പ​റേ​ഷ​ൻസ് ഡ​യ​റ​ക്ട​ർ സ​ലീം അ​മ്പ​ല​ൻ, മീ​ഡി​യ​വ​ൺ മി​ഡി​ൽ ഈ​സ്റ്റ്​ എ​ഡി​റ്റോ​റി​യ​ൽ ​മേ​ധാ​വി എം.​സി.​എ. നാ​സ​ർ, ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ മി​ഡി​ൽ ഈ​സ്റ്റ്​ എ​ഡി​റ്റോ​റി​യ​ൽ ​മേ​ധാ​വി സാ​ലി​ഹ്​ കോ​ട്ട​പ്പ​ള്ളി, സീ​നി​യ​ർ മാ​നേ​ജ​ർ എ​സ്.​കെ. അ​ബ്​​ദു​ല്ല, യു.​എ.​ഇ ക​റ​സ്​​പോ​ണ്ട​ന്‍റ്​​ ടി.​കെ. മ​നാ​ഫ്​ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. ‘മാ​ധ്യ​മം ബു​ക്സ്​’ പു​റ​ത്തി​റ​ക്കി​യ പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങാ​നും ഗ​ൾ​ഫ്​ മാ​ധ്യ​മം പ​ത്രം, കു​ടും​ബം മാ​സി​ക, മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പ് വെ​ബ്​​സീ​ൻ എ​ന്നി​വ​യി​ൽ വ​രി​ചേ​രാ​നു​മു​ള്ള സൗ​ക​ര്യം പ​വി​ലി​യ​നി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah Book FestGulf Madhyam
News Summary - Gulf-Madhyamam-Pavilion-was-Inaugurated
Next Story