Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ​ൾ​ഫ് ഗെ​യിം​സ്​:...

ഗ​ൾ​ഫ് ഗെ​യിം​സ്​: സൗദിക്ക് ആദ്യ സ്വർണം

text_fields
bookmark_border
ഗ​ൾ​ഫ് ഗെ​യിം​സ്​: സൗദിക്ക് ആദ്യ സ്വർണം
cancel
camera_alt

ഗ​ൾ​ഫ് ഗെ​യിം​സി​ലെ ജാ​വ​ലി​ൻ ത്രോ​യി​ൽ സൗ​ദി താ​രം അ​ലി അ​ബ്ദു​ൽ​ഗ​നി സ്വ​ർ​ണം നേ​ടു​ന്നു 

Listen to this Article

റി​യാ​ദ്: കു​വൈ​ത്തി​ൽ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത് ഗ​ൾ​ഫ് ഗെ​യിം​സി​ൽ അ​ലി അ​ബ്ദു​ൽ​ഗ​നി സൗ​ദി അ​റേ​ബ്യ​യു​ടെ ആ​ദ്യ സ്വ​ർ​ണം നേ​ടി. ജാ​വ​ലി​ൻ ത്രോ​യി​ൽ 71.15 മീ​റ്റ​ർ ദൂ​രം എ​റി​ഞ്ഞാ​ണ് അ​ദ്ദേ​ഹം ഒ​ന്നാ​മ​തെ​ത്തി​യ​ത്.

വ​നി​ത സ്​​പ്രി​ന്‍റ​ർ മി​സ്ന അ​ൽ-​നാ​സ​ർ 1,000 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ 45.32 മി​നി​റ്റി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി. വ​നി​ത അ​ത്‌​ല​റ്റു​ക​ൾ ആ​ദ്യ​മാ​യി മ​ത്സ​രി​ക്കു​ന്ന ഗെ​യിം​സി​ൽ സൗ​ദി​യി​ൽ​നി​ന്നു​ള്ള ആ​ദ്യ മെ​ഡ​ലാ​യി​രു​ന്നു മി​സ്‌​ന​യു​ടെ വെ​ങ്ക​ലം.

250ല​ധി​കം സൗ​ദി അ​ത്‌​ല​റ്റു​ക​ളി​ൽ സ്‌​പ്രി​ന്‍റ​ർ​മാ​രാ​യ അ​ബ്ദു​ല്ല അ​ക്​​ബ​ർ, മു​ഹ​മ്മ​ദ് ദാ​വൂ​ദ് ടോ​ളോ, മ​സെ​ൻ അ​ൽ-​യാ​സി​ൻ എ​ന്നി​വ​രും ഗെ​യിം​സി‍െൻറ ആ​ദ്യ ദി​ന​ത്തി​ൽ തി​ള​ങ്ങി​യ സൗ​ദി താ​ര​ങ്ങ​ളാ​യി. പു​രു​ഷ​ന്മാ​രു​ടെ 100 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ സൗ​ദി അ​റേ​ബ്യ​ൻ സ്‌​പ്രി​ന്‍റ​ർ അ​ബ്ദു​ല്ല അ​ബ്ക​ർ 10.21 സെ​ക്ക​ൻ​ഡി​ൽ വെ​ള്ളി നേ​ടി​യ​പ്പോ​ൾ സ്പ്രി​ന്‍റ​ർ മു​ഹ​മ്മ​ദ് ദാ​വൂ​ദ് 10.32 സെ​ക്ക​ൻ​ഡി​ൽ നാ​ലാ​മ​തെ​ത്തി.

പു​രു​ഷ​ന്മാ​രു​ടെ 400 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ 45.83 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്താ​ണ് മ​സെ​ൻ അ​ൽ-​യാ​സി​ൻ വെ​ള്ളി മെ​ഡ​ൽ നേ​ടി​യ​ത്. ഷോ​ട്ട്പു​ട്ടി​ൽ 20.49 മീ​റ്റ​ർ എ​റി​ഞ്ഞ് മു​ഹ​മ്മ​ദ് ദാ​വൂ​ദ് ടോ​ളോ വെ​ള്ളി​യും ലോ​ങ്​ ജ​മ്പി​ൽ 7.15 മീ​റ്റ​ർ ചാ​ടി ഹ​മ്മൂ​ദ് അ​ൽ-​അ​ൽ​വാ​നി വെ​ങ്ക​ല​വും നേ​ടി. വ​നി​ത​ക​ളു​ടെ 100 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ 18.83 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്ത വ​നി​ത അ​ത്‌​ല​റ്റ് റോ​വ അ​ൽ-​സു​ലൈ​മാ​നി അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി.

വ​നി​ത​ക​ളു​ടെ 100 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ ഒ​ളി​മ്പി​ക് ഓ​ട്ട​ക്കാ​രി യാ​സ്മി​ൻ അ​ൽ-​ദ​ബ്ബാ​ഗ് 12.90 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്തു. വ​നി​ത​ക​ളു​ടെ ഷോ​ട്ട്പു​ട്ടി​ൽ 6.84 മീ​റ്റ​ർ എ​റി​ഞ്ഞ്​ സ​ജ ജ​ലാ​ൽ ആ​റാം സ്ഥാ​ന​ത്തെ​ത്തി. ലോ​ങ്​ ജ​മ്പി​ൽ 3.98 മീ​റ്റ​ർ ചാ​ടി അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി. ഫു​ട്‌​ബാ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ സൗ​ദി പു​രു​ഷ ടീം ​ബ​ഹ്‌​റൈ​നെ​തി​രെ 3-1 ന് ​ജ​യി​ച്ച​പ്പോ​ൾ വ​നി​ത ടീം ​ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ ബ​ഹ്‌​റൈ​നോ​ട് 4-1 ന് ​തോ​റ്റി​രു​ന്നു. ഫു​ട്‌​ബാ​ൾ, ഇ-​സ്‌​പോ​ർ​ട്‌​സ്, അ​ത്‌​ല​റ്റി​ക്‌​സ്, സൈ​ക്ലി​ങ്, ബാ​സ്‌​ക​റ്റ്‌​ബാ​ൾ, ടേ​ബി​ൾ ടെ​ന്നീ​സ് തു​ട​ങ്ങി ഏ​ഴ് കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​ണ് വ​നി​ത​ക​ൾ ആ​ദ്യ​മാ​യി മ​ത്സ​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Games
News Summary - Gulf Games: Saudi wins first gold
Next Story