ഗൾഫ് ഫ്രാഞ്ചൈസി എക്സ്പോ 2024; 22ന് അബൂദബിയില്‍
text_fieldsഅബൂദബി: ഗൾഫ് മേഖലകളിൽ വലുതും സമഗ്രവുമായ ഏകദിന ഗൾഫ് ഫ്രാഞ്ചൈസി എക്സ്പോ ഫെബ്രുവരി 22ന് അബൂദബി റോയല്‍ മെറിഡിയന് ഹോട്ടലില്‍ നടക്കും.
അറബ് ബിസിനസ് മീഡിയ ഗ്രൂപ് ചെയര്മാന് ഖാലിദ് അല്മൈനയുടെ നേതൃത്വത്തില്‍ നടക്കുന്ന എക്സ്പോയില്‍ നൂറോളം ആഗോള ഫ്രാഞ്ചൈസി ബ്രാന്‍ഡുകളും 20ഓളം വിദ്യാഭ്യാസ സെമിനാറുകളും നടക്കും. എക്സ്പോയില്‍ സംബന്ധിക്കുന്നവര്‍ക്ക് ഫ്രാഞ്ചൈസി ബ്രാന്‍ഡുകള്‍, എക്സിക്യൂട്ടിവുകള്‍, ഫ്രാഞ്ചൈസികള്‍, ഫ്രാഞ്ചൈസി കമ്യൂണിറ്റിയിലെ വ്യക്തിത്വങ്ങളുമായി ആശയവിനിമയത്തിനും ബന്ധങ്ങള്‍ സ്ഥാപിക്കാനും അവസരം ലഭിക്കും.
വളര്‍ച്ചയുടെ ആദ്യ ഘട്ടത്തിലുള്ള ഫ്രാഞ്ചൈസികളും, റസ്റ്റാറന്റ്, ഹോം സര്‍വിസുകള്‍, ഫിറ്റ്നസ്, സൗന്ദര്യം, പരിചരണം, വ്യവസായ ശ്രേണികള്‍ തുടങ്ങി സംരംഭകര്‍ക്കും ആവശ്യമായതെല്ലാം അബൂദബി ഗൾഫ് ഫ്രാഞ്ചൈസി എക്സ്പോയിലെ ആകര്‍ഷണമാകും.
ഫ്രാഞ്ചൈസര്മാര്ക്കായി മിതമായ നിരക്കില്‍ ഫ്രാഞ്ചൈസി എക്സിബിഷന്, കോണ്‍ഫറന്‍സുകള്‍, ഇന്‍വെസ്റ്റ്മെന്റ് മീറ്റ്, ഗൾഫ് ഫ്രാഞ്ചൈസി അവാര്‍ഡുകള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തിലെ പ്രധാന പരിപാടികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

