Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒമാനൊഴികെ ഗൾഫിൽ ചെറിയ...

ഒമാനൊഴികെ ഗൾഫിൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ച

text_fields
bookmark_border
Eid holiday
cancel
Listen to this Article

ദുബൈ: ഒമാനൊഴികെ ഗൾഫ്​ രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ച. ശനിയാഴ്ച ഗൾഫിൽ എവിടെയും ശവ്വാൽ മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ്​ സൗദി അറേബ്യ, ഖത്തർ, കുവൈത്ത്​, യു.എ.ഇ, ബഹ്​റൈൻ എന്നിവിടങ്ങളിൽ പെരുന്നാൾ തിങ്കളാഴ്ചയായി പ്രഖ്യാപിച്ചത്​.

ഞായറാഴ്ച റമദാൻ 30 പൂർത്തിയാക്കിയാണ്​ ഇത്തവണ പെരുന്നാൾ വന്നുചേരുന്നത്​. അതേസമയം ഒമാനിൽ റമദാൻ 29 ഞായറാഴ്ചയായതിനാൽ പെരുന്നാൾ സംബന്ധിച്ച തീരുമാനം വന്നിട്ടില്ല. ഞായറാഴ്ച മാസപ്പിറവി കണ്ടാൽ തിങ്കളാഴ്ചയും ഇല്ലെങ്കിൽ ചൊവ്വാഴ്ചയുമാകും ഒമാനിൽ പെരുന്നാൾ.

മിക്ക കോവിഡ്​ നിയന്ത്രണങ്ങളും നീക്കിയ സാ ഹചര്യത്തിൽ ഗൾഫിൽ ഇത്തവണ ഈദ്​ ഗാഹുകളും പള്ളികളും സജീവമാകും. മലായാളി കൂട്ടായ്മകളും മറ്റും വിവിധ സാംസ്കാരിക പരിപാടികളും പെരുന്നാളിനോടനുബന്ധിച്ച്​ ഒരുക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid ul fitr
News Summary - Gulf eid ul fitr updates
Next Story