Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗൾഫ് കസ്റ്റമർ...

ഗൾഫ് കസ്റ്റമർ എക്സ്പീരിയൻസ് അവാർഡ്; ആറ് പുരസ്കാരങ്ങളുമായി ജി.ഡി.ആർ.എഫ്.എ ദുബൈ കുതിപ്പിൽ

text_fields
bookmark_border
ഗൾഫ് കസ്റ്റമർ എക്സ്പീരിയൻസ് അവാർഡ്;  ആറ് പുരസ്കാരങ്ങളുമായി ജി.ഡി.ആർ.എഫ്.എ ദുബൈ കുതിപ്പിൽ
cancel
camera_alt

ഗൾഫ് കസ്റ്റമർ എക്സ്പീരിയൻസ് അവാർഡ്സ് 2026ൽ പുരസ്കാരം ഏറ്റുവാങ്ങുന്ന ജി.ഡി.ആർ.എഫ്.എ ദുബൈ അധികൃതർ

ദുബൈ: ഉപഭോക്തൃ സേവന രംഗത്തെ മികവിനും നൂതന ആശയങ്ങൾക്കും ശ്രദ്ധേയമായ അംഗീകാരം നേടി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്​സ്​ അഫയേഴ്സ് ദുബൈ (ജി.ഡി.ആർ.എഫ്.എ). കസ്റ്റമർ എക്സ്പീരിയൻസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്ഥാപനങ്ങളെ ആദരിക്കുന്ന ഗൾഫ് കസ്റ്റമർ എക്സ്പീരിയൻസ് അവാർഡ്സ് 2026ൽ ആറ് സുപ്രധാന പുരസ്കാരങ്ങളാണ് ജി.ഡി.ആർ.എഫ്.എ ദുബൈ സ്വന്തമാക്കിയത്. അവാർഡ്സിൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ സ്ഥാപനമെന്ന നിലയിൽ 'ഓവറോൾ വിന്നർ' എന്ന ബഹുമതിയും ജി.ഡി.ആർ.എഫ്.എയെ തേടിയെത്തി.

മനുഷ്യകേന്ദ്രിതവും ഭാവി ലക്ഷ്യമിട്ടും സർക്കാർ സേവനങ്ങൾ വികസിപ്പിക്കുന്നതിൽ ജി.ഡി.ആർ.എഫ്.എ നടത്തുന്ന നിരന്തര ശ്രമങ്ങൾക്കാണ് ഈ നേട്ടം. സേവനങ്ങൾ രൂപകൽപന ചെയ്യുമ്പോൾ ജനങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്നതിലെ മികവിന് ‘കസ്റ്റമർ അറ്റ് ദ ഹാർട്ട് ഓഫ് എവരിതിങ്’, എല്ലാവർക്കും പ്രാപ്യമായ രീതിയിൽ മികച്ച ഡിജിറ്റൽ സേവനങ്ങൾ ഒരുക്കിയതിന് ‘ബെസ്റ്റ് ഡിജിറ്റൽ സി.എക്സ്’, ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ കൃത്യമായി വിലയിരുത്തി സേവനം മെച്ചപ്പെടുത്തിയതിന് ‘ബെസ്റ്റ് യൂസ് ഓഫ് കസ്റ്റമർ ഇൻസൈറ്റ് ആൻഡ് ഫീഡ്ബാക്ക്’, സേവന നിലവാരം ഉയർത്തുന്ന സൃഷ്ടിപരമായ പരിഹാരങ്ങൾ കണ്ടെത്തിയതിന് ‘ബെസ്റ്റ് ഇന്നൊവേഷൻ ഇൻ സി.എക്സ്’ എന്നീ നാല് വിഭാഗങ്ങളിലാണ് ജി.ഡി.ആർ.എഫ്.എ സ്വർണ മെഡലുകൾ സ്വന്തമാക്കിയത്. ഇതിനുപുറമെ, സമഗ്ര ഉപഭോക്തൃ നയങ്ങൾ നടപ്പാക്കിയതിന് ‘ബെസ്റ്റ് സി.എക്സ് സ്ട്രാറ്റജി’ വിഭാഗത്തിൽ വെള്ളി പുരസ്കാരവും കരസ്ഥമാക്കി.

നവീകരണം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ സുഗമമായ സേവനങ്ങളാണ് ഡയറക്ടറേറ്റ് ഉറപ്പാക്കുന്നത്. സർക്കാർ സേവനങ്ങളുടെ മികച്ച മാതൃകയായി ദുബൈയെ ഉയർത്തുക എന്ന ലക്ഷ്യത്തിന് ഈ നേട്ടം കൂടുതൽ കരുത്തേകുമെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Gulf Customer Experience Awards; GDRFA Dubai on the rise with six awards
Next Story