Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗൾഫ്​ രാജ്യങ്ങളുടെ...

ഗൾഫ്​ രാജ്യങ്ങളുടെ ​െഎക്യത്തിന്​ ശൈഖ്മുഹമ്മദ്​ ബിൻ സായിദും ട്രംപും

text_fields
bookmark_border
ഗൾഫ്​ രാജ്യങ്ങളുടെ ​െഎക്യത്തിന്​ ശൈഖ്മുഹമ്മദ്​ ബിൻ സായിദും ട്രംപും
cancel

അബൂദബി: ഗൾഫ്​ രാജ്യങ്ങൾക്കിടയിലെ ​െഎക്യത്തിനായി പ്രവർത്തിക്കാൻ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാനും യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപും സമ്മതമറിയിച്ചു. ഇരു നേതാക്കളും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തി​​​​െൻറ വിശദാംശങ്ങളുമായി വൈറ്റ്​ഹൗസ്​ പുറത്തിറക്കിയ പ്രസ്​താവനയിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. ഏകീകൃത ജി.സി.സിയുടെ പ്രാധാന്യം ട്രംപും ശൈഖ്​ മുഹമ്മദും അംഗീകരിച്ചതായി പ്രസ്​താവന വ്യക്​തമാക്കുന്നു.

അസ്​ഥിരത സൃഷ്​ടിക്കാനുള്ള ഇറാ​​​​െൻറ പ്രവർത്തനങ്ങളെ തകർക്കാനും ഭീകരവാദത്തെയും തീവ്രവാദത്തെയും പരാജയപ്പെടുത്താനും ജി.സി.സി രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങൾക്ക്​ ശക്​തമായ നേതൃത്വം നൽകുന്നതിനും നയതന്ത്രതലത്തിലെ പങ്കാളിത്തത്തിനും ട്രംപ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദിനെ നന്ദിയറിയിച്ചു. മേഖലയിലെ സംഭവവികാസങ്ങളും സുരക്ഷ-സാമ്പത്തിക മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതും ചർച്ച ചെയ്​തു. മേഖലയി​ലെ ജനങ്ങളുടെ സമാധാനവും സമൃദ്ധിയും ഉറപ്പുവരുത്തുന്നതിന്​  ജി.സി.സി രാജ്യങ്ങൾ പരസ്​പരവും യു.എസുമായും ഉള്ള ഏകോപനം​ വർധിപ്പിക്കാൻ കൂടുതലായി പ്രവർത്തിക്കേണ്ടതി​​​​െൻറ ആവശ്യകത ഇരുവരും ഉൗന്നിപ്പറഞ്ഞു.

ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ അമേരിക്ക സന്ദർശിക്കുമെന്ന്​ വൈറ്റ്​ ഹൗസ്​ പ്രസ്​താവനയിൽ വ്യക്​തമാക്കുന്നു. എന്നാൽ, ഇതി​​​​െൻറ തീയതി പ്രഖ്യാപിച്ചിട്ടില്ല. യു.എ.ഇ-യു.എസ്​ നയതന്ത്ര സഖ്യം എങ്ങനെ കൂടുതൽ ശക്​തിപ്പെടുത്താമെന്നതിനെ കുറിച്ച്​ വൈറ്റ്​ ഹൗസിൽ നടക്കുന്ന കൂടിക്കാഴ്​ചയിൽ ഇരുവരും ചർച്ച ചെയ്യുമെന്നും പ്രസ്​താവനയിൽ വ്യക്​തമാക്കി. ഖത്തർ അമീർ തമീം ബിൻ ഹമദ്​ ആൽ ഥാനി ഏപ്രിൽ പത്തിന്​ അമേരിക്ക സന്ദർശിച്ച്​ ട്രംപുമായി ചർച്ച നടത്തുന്നുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsvisitingGulf countries unityShaikh ZaidDonald Trump
News Summary - Gulf countries unity-visiting-Shaikh Zaid-Trump
Next Story