ഗൾഫ് ഏഷ്യൻ ക്വിസ്: ഇന്ത്യാ ഇന്റർനാഷനൽ സ്കൂൾ ജേതാക്കൾ
text_fieldsഗൾഫ് ഏഷ്യൻ ക്വിസ് മത്സരത്തിൽ ജേതാക്കളായ ഇന്ത്യാ ഇന്റർനാഷനൽ സ്കൂൾ
ഷാർജ: യു.എ.ഇയിലെ സ്കൂളുകൾക്കായി ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ സംഘടിപ്പിച്ച ഇരുപത്തിയൊന്നാമത് ഗൾഫ് ഏഷ്യൻ ക്വിസ് മത്സരത്തിൽ ഇന്ത്യാ ഇന്റർനാഷനൽ സ്കൂൾ ജേതാക്കളായി. മാസ്റ്റർ യാഷ്ബഷ് വാർ, മാസ്റ്റർ റെയിൻ ബെന്നറ്റർ എന്നിവരാണ് വിജയികളായത്.
വിജയികൾക്കുള്ള അവാർഡും ട്രോഫികളും പെയ്സ് ഗ്രൂപ് സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, പെയ്സ് ഗ്രൂപ് ഡയറക്ടർ സുബൈർ ഇബ്രാഹിം തുടങ്ങിയവർ വിതരണം ചെയ്തു. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ചെയ്സ് ഗ്രൂപ് മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം, പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, അസി. ഡയറക്ടർ സഫാ അസദ് തുടങ്ങിയവർ അഭിനന്ദിച്ചു.

