Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ ജേതാക്കൾ

text_fields
bookmark_border
ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ ജേതാക്കൾ
cancel
camera_alt

ഇൻറർ സ്കൂൾ ക്വിസ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്​കൂൾ ടീം

ഷാർജ: ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ സംഘടിപ്പിച്ച 17ാമത് ഇൻറർ സ്കൂൾ ക്വിസ് ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്​കൂൾ ജേതാക്കളായി. ആദ്യമായി വെർച്യൽ പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കപ്പെട്ട ചാമ്പ്യൻഷിപ്പിൽ വിവിധ എമിറേറ്റ്സുകളിൽ നിന്ന്​ 23 സ്കൂളുകൾ പങ്കെടുത്തു. 96 പോയിൻറുമായി ഗൾഫ് ഏഷ്യൻ സ്കൂൾ ഒന്നാം സ്ഥാനവും 81 പോയൻറ് നേടി ക്രസൻറ് ഇംഗ്ലീഷ് ഹൈസ്കൂൾ രണ്ടാം സ്ഥാനവും 78 പോയൻറ് നേടി ഷാർജ ഇന്ത്യൻ സ്കൂൾ ജുവെയ്സ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

അബൂദബി ഇന്ത്യൻ സ്കൂൾ മുറൂർ, അബൂദബി ഇന്ത്യൻ സ്കൂൾ അൽ വത്ബ, സെൻറ് ജോസഫ്സ് സ്കൂൾ എന്നിവർ നാല്​, അഞ്ച്​, ആറ്​ സഥാനങ്ങളിലെത്തി. വിജയികളെ പേസ് ഗ്രൂപ്​ ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി, പേസ് ഗ്രൂപ്​ ഡയറക്ടർ സുബൈർ സൽമാൻ, സ്കൂൾ പ്രിൻസിപ്പൽ ഡോ. ബി.ആർ. നസ്​റീൻ ബാനു എന്നിവർ അഭിനന്ദിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story