റെക്കോഡുകൾ പൂവിടും മണ്ണിൽ ഗിന്നസിനൊരു ജഡ്ജിയെ വേണം
text_fieldsദുബൈ: ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം, ഏറ്റവും നീളമുള്ള സീെപ്ലയ്ൻ, ഏറ്റവും വലിയ ചായക്കോപ്പ, ഏറ്റവും വലിയ പൂക്കളം, ഏറ്റവും കൂടുതൽ വിദ്യാർഥികൾ പെങ്കടുത്ത വൃക്ഷത്ത ൈ വിതരണ യജ്ഞം ... ഏറ്റവും വലുതിൽ കുറഞ്ഞൊരു കളിയില്ല യു.എ.ഇക്ക്. ഒാരോ വർഷവും റെക്കോഡു കൾ സൃഷ്ടിക്കുകയും അതിലും വലിയ നേട്ടങ്ങൾ കൊണ്ട് അവയെ മറികടക്കുകയും ചെയ്യുന്നത് പതിവാക്കിയ യു.എ.ഇയിൽ പതിവായി ഒരു ജഡ്ജിയെ നിയോഗിച്ചാലോ എന്ന ആലോചനയിലാണ് ഗിന്നസ് വേൾഡ് റെക്കോഡ് അധികൃതർ.
കഴിഞ്ഞ വർഷം മാത്രം 82 ഗിന്നസ് റെക്കോഡുകളാണ് ഇവിടെ പിറവിയെടുത്തത്. പുതുവർഷം ആരംഭിക്കുന്നതു തന്നെ മൂന്നും നാലും റെക്കോഡുകളുമായി.
മിന മേഖലയിലെ, വിശിഷ്യ യു.എ.ഇയിലെ ഇൗ ഉത്സാഹം പരിഗണിച്ച് നേട്ടങ്ങൾ വിലയിരുത്താനും അംഗീകാരങ്ങൾ ഉറപ്പാക്കുന്നതിനുമായി കൂടുതൽ ആളുകളെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് ഗിന്നസ് വേൾഡ് റെക്കോഡുകളുടെ ഗ്ലോബൽ പ്രൊഡക്ഷൻ ഡെലിവറി വിഭാഗം മേധാവി അലൻ പിക്സ്ലീ വ്യക്തമാക്കി.
മിഡിലീസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ഒാഫിസിൽ നിലവിൽ 15 മുഴുസമയ ഉദ്യോഗസ്ഥരാണ് പ്രവർത്തിക്കുന്നത്. എന്നാൽ, പലപ്പോഴും ഇവർ മതിയാവാതെ യു.കെയിൽ നിന്നാണ് വിലയിരുത്താൻ ഉദ്യോഗസ്ഥർ എത്തുന്നത്.പുതിയ ജഡ്ജിമാരായി പരിഗണിക്കപ്പെടാൻ യു.എ.ഇയെക്കുറിച്ച് ആഴത്തിലുള്ള അറിവും മാറിചിന്തിക്കാനുള്ള കഴിവുമുള്ള ആർക്കും ഒരു കൈനോക്കാമെന്നാണ് ഗിന്നസ് അധികൃതർ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
