അൽ വസൽ ഡോമിന് ഗിന്നസ് റെകോർഡ്
text_fieldsദുബൈ എക്സ്പോ സിറ്റിയിലെ അൽ വസൽ ഡോം
ദുബൈ: ദുബൈ എക്സ്പോ സിറ്റിയിലെ സന്ദർശകരുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ അൽ വസൽ ഡോമിന് ഗിന്നസ് റെകോർഡ്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച താഴികക്കുടം എന്ന നിലയിലാണ് അൽ വസൽ ഡോം ഗിന്നസിൽ ഇടം നേടിയത്.
അർധ സുതാര്യമായ 360 ഡിഗ്രി ഘടനയിൽ നിർമിച്ച ഡോം ദുബൈ എക്സ്പോ സിറ്റിയിലെ ഹൃദയഭാഗമാണ്. താഴികക്കുടം ഗിന്നസ് വേൾഡ് റെകോർഡ്സിൽ ഇടം പിടിച്ച പശ്ചാത്തലത്തിൽ നിരവധി ആഘോഷങ്ങളും എക്സ്പോ സിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ‘വാസ്തുവിദ്യാ മികവിന്റെയും സവിശേഷമായ ഘടന കൊണ്ടും വിത്യസ്തമായ അനുഭവമാണ് അൽ വസ്ൽ പ്ലാസ നൽകുന്നതെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സിലെ ഔദ്യോഗിക വിധികർത്താവ് അൽവലീദ് ഉസ്മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

