Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമണി പ്ലാൻറിൽ തുടങ്ങാം...

മണി പ്ലാൻറിൽ തുടങ്ങാം ചെടിവളർത്തൽ

text_fields
bookmark_border
Money Plant
cancel

വീടിനുള്ളിൽ പോസിറ്റീവ്​ എനർജി നൽകുന്ന സസ്യമാണ്​ മണി പ്ലാൻറ്​. സിൻഡാപ്​സസ്​ (Scindapsus) എന്നാണ് ശാസ്​ത്രീയ നാമം. പോത്തോസ് എന്നും അറിയപ്പെടും. ചെടികൾ വളർത്തി പരിചയമില്ലാത്തവർക്ക് തുടക്കത്തിൽ വളർത്താൻ പറ്റിയ ചെടിയാണിത്. ഇൻഡോർ ആയും ഔട്ട്​ ഡോർ ആയും വളർത്താം. വീട്ടിനുള്ളിലാണെങ്കിൽ മണ്ണിൽ ചെട്ടിയിലും മണ്ണില്ലാതെ വെള്ളത്തിലും വളർത്താം. ഒരുപാട് ആവശ്യമില്ല. എന്നും വെള്ളവും ഒഴിക്കേണ്ടതില്ല.

വീടിന്​ പുറത്താണെങ്കിൽ അധികം സൂര്യപ്രകാശം ലഭിക്കാത്ത സ്​ഥലത്ത്​ വേണം വെക്കാൻ. അധികം വെയിൽ അടിച്ചാൽ ഇലകൾക്ക് മഞ്ഞ നിറം വരും. ഇൻഡോർ ആയി വെള്ളത്തിൽ വെക്കുമ്പോൾ പത്തു ദിവസം കൂടുമ്പോൾ വെള്ളം മാറണം. വെള്ളത്തിന്‌ നിറ വ്യത്യാസം ഉണ്ടാകും. വെള്ളത്തി​െൻറ അളവ് കുറയുന്നതനുസരിച്ചു വെള്ളം ഒഴിച്ചു കൊടുക്കുകയും ചെയ്യണം. മണ്ണിൽ ഇൻഡോർ ആയി വെച്ചിരിക്കുന്ന ചെടിയുടെ മണ്ണ് നന്നായി ഉണങ്ങിയ ശേഷമേ വെള്ളം ഒഴിക്കാവൂ. നനവ്​ അമിതമായാൽ ചെടി ചീയും.

ഈ ചെടികൾ തൂക്കിയിടുന്ന രീതിയിലും ഭിത്തിയിൽ തറച്ച രീതിയിലും നിലത്തും വളർത്താം. സാധാരണ ചെടികൾക്ക്​ നൽകുന്ന വളം മതി. വെള്ളത്തിൽ വളർത്തുമ്പോൾ മാസത്തിലൊരിക്കൽ വെള്ളത്തിൽ അലിയുന്ന നൈട്രേറ്റ്​ ഫെർട്ടിലൈസർ നല്ലതായിരിക്കും. ഇലയിലെ ഓരോ നോഡ്​സ്​ (nods) മുറിച്ചു വെച്ചാൽ നല്ല ബുഷി ആയി വളരും. ഗൾഫിൽ മണ്ണ് കിട്ടാൻ പ്രയാസമുള്ളവർ വെള്ളത്തിൽ വളർത്തിയെടുക്കാൻ ഒരു പ്രയാസവുമില്ലാത്ത ഈ ചെടി ട്രൈ ചെയ്​ത്​ നോക്കാവുന്നതാണ്​. ബാൽക്കണി ഇല്ലാത്തവർക്ക് ജനാലയുടെ അടുത്തും വെയിൽ കുറച്ചു കിട്ടുന്ന സ്​ഥലത്തും വെക്കാം. ചെടിക്ക്​ പല വെറൈറ്റീസ്​ ഉണ്ട്​. ഡെവിൾ ഐവി പോത്തോസ്​, നിയോൺ, എൻജോയ്​, മഞ്​ജുള, മാർബ്​ൾ, സിൽവർ എന്നിങ്ങനെ നീളുന്നു അവയുടെ നിര.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Growing can start at the money plant
Next Story