നമസ്കാരം! ബഹിരാകാശത്തുനിന്ന് ആശംസയുമായി അൽ നിയാദി
text_fieldsബഹിരാകാശ നിലയത്തിൽനിന്നുള്ള ന്യൂഡൽഹി നഗരത്തിന്റെ ദൃശ്യവും പങ്കുവെച്ചു ദുബൈ: 77ാം ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ ആശംസയുമായി യു.എ.ഇയുടെ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദിയും. മലയാളമടക്കം വിവിധ ഇന്ത്യൻ ഭാഷകളിൽ ‘നമസ്കാരം’ പറഞ്ഞുകൊണ്ടാണ് ട്വിറ്ററിലൂടെ ആശംസകൾ അറിയിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യക്കാർക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് ആശംസകൾ അറിയിക്കുന്നു എന്നാണ് ട്വീറ്റ് ചെയ്തത്.
ഒപ്പം, ബഹിരാകാശ നിലയത്തിൽനിന്നുള്ള ന്യൂഡൽഹി നഗരത്തിന്റെ ദൃശ്യവും പങ്കുവെച്ചിട്ടുണ്ട്. യു.എ.ഇയിലെ ഇന്ത്യൻ എംബസിയടക്കം ട്വീറ്റ് പങ്കുവെച്ചു. ചിത്രം പങ്കുവെച്ചതിനും ആശംസകൾക്കും നന്ദിയുണ്ടെന്നും സുൽത്താൻ അൽ നിയാദി ലോകത്തെ മുഴുവൻ യുവാക്കൾക്കും പ്രതീക്ഷയാണെന്നും എംബസി റീട്വീറ്റിനൊപ്പം കുറിച്ചു.

