Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ്രീൻപാസ്​...

ഗ്രീൻപാസ്​ പ്രാബല്യത്തിൽ; ജനത്തിന്​ ആശ്വാസം

text_fields
bookmark_border
ഗ്രീൻപാസ്​ പ്രാബല്യത്തിൽ; ജനത്തിന്​ ആശ്വാസം
cancel
camera_alt

അബൂദബിയിലെ മാളിൽ പ്രവേശിക്കുന്നവരുടെ ഗ്രീൻ പാസ്​ പരിശോധിക്കുന്നു 

ദുബൈ: അൽ ഹൊസൻ ആപ്പിൽ പച്ചനിറം തെളിഞ്ഞവരെ മാത്രം പൊതുപരിപാടികളിലും മാളുകളിലും ഹോട്ടലുകളിലും പ്രവേശിപ്പിക്കുന്ന നിയമം​ അബൂദബിയിൽ ചൊവ്വാഴ്​ച മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ രോഗഭീതിയില്ലാതെ പരസ്​പരം ഇടപെടാൻ കഴിയുന്നത്​ ആശ്വാസം നൽകുന്നതായാണ്​ പൊതുവിൽ ലഭിക്കുന്ന പ്രതികരണം.

വാക്​സിനെടുത്തവർക്കും കോവിഡ്​ പരിശോധന നടത്തി നെഗറ്റിവാകുന്നവർക്കുമാണ്​ അൽ ഹൊസൻ ആപ്പിൽ ഗ്രീൻ പാസ്​ നൽകുന്നത്​. ഷോപിങ്​ മാൾ, വലിയ സൂപ്പർമാർക്കറ്റുകൾ, ഹോട്ടൽ, പൊതുപാർക്ക്​, ബീച്ച്​, സ്വകാര്യ ബീച്ച്​, സ്വിമ്മിങ്​ പൂൾ, തിയറ്റർ, മ്യൂസിയം, റസ്​റ്റാറൻറ്​, കഫേ, മറ്റ്​ വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷിതമായി കയറാനാണ്​ ഗ്രീൻ പാസ്​ സംവിധാനം ദുരന്ത നിവാരണ സമിതി ഏർപ്പെടുത്തിയത്​. 16 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്കാണ്​​ ഇത്​ ബാധകം​.

വിവിധ സ്​ഥാപനങ്ങളുടെ കവാടത്തിൽ പരിശോധന നടത്തിയാണ്​ ആളുകളെ കടത്തിവിടുന്നത്​.പുതിയ മാനദണ്ഡങ്ങൾ മനസ്സിലാക്കി ഗ്രീൻ പാസുമായാണ്​ മിക്കവരും വരുന്നത്​. അതിനാൽ പരിശോധന എളുപ്പമാകുന്നു​. എന്നാൽ, അപൂർവം ആളുകൾ സ്​ഥാപനങ്ങളിൽ എത്തിയ ശേഷമാണ്​ ആപ്​ ഡൗൺലോഡ്​ ചെയ്​ത്​ പരിശോധിക്കുന്നത്​. കൂടുതൽ പേരും ആദ്യഡോസ്​ സ്വീകരിച്ചശേഷം പി.സി.ആർ ടെസ്​റ്റ്​ കഴിഞ്ഞ്​ നെഗറ്റിവായാണ്​ ഗ്രീൻ പാസുമായി വരുന്നത്​.

രണ്ട്​ ഡോസ്​ വാക്​സിനും പൂർത്തീകരിച്ച്​ 28 ദിവസം കഴിഞ്ഞ്​ പി.സി.ആർ ടെസ്​റ്റ്​ നടത്തി നെഗറ്റിവായി ഗ്രീൻ പാസ്​ ലഭിച്ചവരുമുണ്ട്​. ഇത്തരക്കാർക്ക്​ 30 ദിവസത്തേക്കാണ്​ പച്ചനിറം കാണുക. രണ്ടാമത്തെ​ ഡോസ്​ ലഭിച്ച്​ 28 ദിവസം തികയാത്തവർക്ക്​ പി.സി.ആർ നടത്തി നെഗറ്റിവായാൽ 14 ദിവസമാണ്​ ഗ്രീൻ പാസ്.

ആദ്യ ഡോസ്​ സ്വീകരിച്ച ശേഷം രണ്ടാമത്തെ ഡോസിനായി 42 ദിവസത്തിന്​ ശേഷമാണ്​ രജിസ്​റ്റർ ചെയ്യുന്നതെങ്കിൽ പി.സി.ആറിൽ നെഗറ്റിവ്​ ആയാൽ മൂന്ന്​ ദിവസം ​പച്ചതെളിയും. വാക്​സിനേഷൻ എടുക്കേണ്ട എന്ന്​ സർട്ടിഫിക്കറ്റ്​ ലഭിക്കുന്നവർക്ക്​ ടെസ്​റ്റിൽ നെഗറ്റിവായാൽ ഏഴ്​​ ദിവസം ഗ്രീൻ പാസ് ലഭിക്കും.

വാക്​സിൻ സ്വീകരിക്കാത്തവർക്ക്​ ടെസ്​റ്റിൽ നെഗറ്റിവായാൽ മൂന്ന്​ ദിവസമാണ്​ പച്ചനിറം കാണിക്കുക. ഗ്രീൻ പാസിന്​ പി.സി.ആർ അനിവാര്യമായതോടെ ടെസ്​റ്റിനും തിരക്കേറി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Greenpass
News Summary - Greenpass in effect; Relief for the people
Next Story