ഗ്രീൻവോയ്സ് പുരസ്കാരങ്ങൾ സമ്മാനിച്ചു
text_fieldsഅബൂദബി: വ്യത്യസ്ത മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവർക്കുള്ള ഗ്രീൻവോയ ്സിെൻറ പുരസ്കാരങ്ങൾ സമ്മാനിച്ചു. അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ നടന്ന പരിപ ാടിയിൽ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. 15ാമത് വാർഷികാ ഘോഷങ്ങളുടെ ഭാഗമായി 15 പെൺകുട്ടികൾക്ക് വിവാഹ ധനസഹായം നൽകുന്ന ‘സ്നേഹമംഗല്യം’ പരിപാടി ഒക്ടോബറിൽ വളാഞ്ചേരിയിൽ നടത്തുമെന്ന് ചടങ്ങിൽ പ്രഖ്യാപിച്ചു. പ്രശസ്ത കവി പി.കെ.ഗോപിക്ക് ഹരിതാക്ഷര പുരസ്കാരവും അഗതി അനാഥ സംരക്ഷണ മേഖലയിൽ മാതൃകാ സ്ഥാപനമായി പ്രവർത്തിക്കുന്ന വയനാട് മുസ്ലിം ഓർഫനേജിെൻറ സ്ഥാപക നേതാവും അമരക്കാരനുമായ എം.എ. മുഹമ്മദ് ജമാലിന് കർമശ്രീ പുരസ്കാരവും സമ്മാനിച്ചു.
മാധ്യമ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള മാധ്യമശ്രീ പുരസ്കാരങ്ങൾ എം.സി.എ. നാസർ (ടെലിവിഷൻ), അഞ്ജന ശങ്കർ (അച്ചടി മാധ്യമം), തെൻസി ഹാഷിർ (റേഡിയോ) എന്നിവർ ഏറ്റുവാങ്ങി. അവാർഡ് വിതരണത്തിെൻറ ഭാഗമായി നടന്ന ‘സ്നേഹപുരം’ പരിപാടി യൂനിവേഴ്സൽ ഹോസ്പിറ്റൽ എം.ഡി ഡോ. ഷബീർ നെല്ലിക്കോട് ഉദ്ഘാടനം ചെയ്തു. കെ.കെ. മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ മുഖ്യാതിഥിയായിരുന്നു.
ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷൻ ഓഫിസർ വി. നന്ദകുമാർ, ഡോ. അൻവർ അമീൻ, മലപ്പുറം ജില്ല മുസ്ലിംലീഗ് സെക്രട്ടറി കെ.എം.അബ്ദുൽ ഗഫൂർ, സഫീർ അഹമ്മദ്, റഷീദ് ബാബു പുളിക്കൽ, അജിത് ജോൺസൺ, നരിക്കോൾ ഹമീദ് ഹാജി, ഹിജാസ് സീതി, കെ.പി. മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. ഗ്രീൻ വോയ്സ് പുറത്തിറക്കിയ 'ഉമൈറയുടെ കഥകൾ’ എന്ന പുസ്തകം ഡോ. അൻവർ അമീൻ യൂനുസ് ഹസ്സൻ, കടോളി അഹ്മദ് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.
ഗ്രീൻ വോയ്സ് ചെയർമാൻ ജാഫർ തങ്ങൾ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ അഷ്റഫ് നജാത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
