ഗ്രീൻ പാത്ത് പൊളിറ്റിക്കൽ സ്കൂളിന് തുടക്കം
text_fieldsഗ്രീൻ പാത്ത് പൊളിറ്റിക്കൽ സ്കൂൾ സംസ്ഥാന കെ.എം.സി.സി വൈസ് പ്രസിഡന്റ് ആർ. ശുക്കൂർ
ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള പൊളിറ്റിക്കൽ സ്കൂൾ വിങ്ങിന്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുത്ത പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന ഹ്രസ്വകാല കോഴ്സായ ഗ്രീൻ പാത്ത് പൊളിറ്റിക്കൽ സ്കൂളിന് തുടക്കമായി.
ഇന്ത്യൻ സാഹചര്യത്തിൽ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തിയും അതിൽ മുസ്ലിം ലീഗിന്റെ പങ്കും ഗവേഷണ പിൻബലത്തോടെ അഭ്യസിപ്പിക്കുക, പ്രസംഗം, എഴുത്ത് എന്നിവ പരിശീലിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഗ്രീൻ പാത്ത് പൊളിറ്റിക്കൽ സ്കൂൾ ആരംഭിച്ചിരിക്കുന്നത്.
കെ.എം.സി.സി ഓഡിറ്റോറിയത്തിൽ സംസ്ഥാന കെ.എം.സി.സി വൈസ് പ്രസിഡന്റ് ആർ. ശുക്കൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിദ്ധീഖ് കാലൊടി അധ്യക്ഷതവഹിച്ചു. എ.പി. നൗഫൽ ആമുഖഭാഷണം നിർവഹിച്ചു. പി.വി. നാസർ, കെ.പി.എ. സലാം, സി.വി. അശ്റഫ് എന്നിവർ ആശംസകൾ നേർന്നു.
പൊളിറ്റിക്കൽ സ്കൂൾ ഡയറക്ടർ റഊഫ് ഇരുമ്പുഴി പരിശീലനത്തിന് നേതൃത്വം നൽകി.
ഖാലിദ് ബാഖവി പ്രാർഥനയും ബദറുദ്ദീൻ തറമ്മൽ സ്വാഗതവും പറഞ്ഞ ചടങ്ങിന് സിനാൽ മഞ്ചേരി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

