Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിലേക്ക്...

അബൂദബിയിലേക്ക് പ്രവേശിക്കാൻ​ ഇനി ഗ്രീൻ പാസ്​ വേണ്ട

text_fields
bookmark_border
Green Visa UAE
cancel

അബൂദബി: മറ്റ്​ എമിറേറ്റുകളിൽ നിന്ന്​ അബൂദബിയിലേക്ക്​ പ്രവേശിക്കുന്നതിന്​​ അൽ ഹുസ്​ൻ ആപ്പിൽ ഗ്രീൻ പാസ്​ വേണമെന്ന നിബന്ധന ഒഴിവാക്കുന്നു. അതിർത്തിയിലെ ഇ.ഡി.ഇ സ്കാനർ പരിശോധനയും ഒഴിവാക്കുമെന്ന്​ ദുരന്ത നിവാരണ സമിതി അറിയിച്ചു. ഈ മാസം 28 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ, കോവിഡ്​ പരിശോധന ഫലം ഇല്ലാതെ തന്നെ യാത്രക്കാർക്ക്​ അബൂദബി എമിറേറ്റിലേക്ക്​ പ്രവേശിക്കാം. അതേസമയം, പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന്​ ഗ്രീൻ പാസ്​ വേണമെന്ന നിബന്ധനക്ക്​ മാറ്റമില്ല.

കോവിഡ്​ ബാധിതരുടെ എണ്ണം കൂടിയതോടെയായിരുന്നു അതിർത്തി കടക്കുന്നതിന്​ കോവിഡ്​ പരിശോധന ഫലം നിർബന്ധമാക്കിയത്​. ഗ്രീൻ പാസ്​ ഇല്ലാത്തവർക്ക്​ 96 മണിക്കൂറിനുള്ളിലെടുത്ത കോവിഡ്​ പരിശോധന ഫലം ഹാജരാക്കണമെന്നായിരുന്നു നിബന്ധന. ബൂസ്റ്റർ ഡോസ്​ എടുത്തവർ കോവിഡ്​ പരിശോധന നടത്തിയാൽ 14 ദിവസം വരെ ഗ്രീൻ പാസ്​ ലഭിക്കുമായിരുന്നു. എന്നാൽ, ബൂസ്റ്റർ ഡോസ്​ എടുക്കാത്തവർ ഓരോ തവണയും പരിശോധന നടത്തിയ ശേഷമാണ്​ അബൂദബിയിലേക്ക്​ പ്രവേശിച്ചിരുന്നത്​. പരിശോധനക്കായി അബൂദബിയിൽ പ്രത്യേക സൗകര്യം ചെയ്തിരുന്നു. പ്രവാസികൾ അടക്കമുള്ളവർക്ക്​ വലിയ ആശ്വാസം പകരുന്നതാണ്​ പുതിയ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEGreen PassAlHosn App
News Summary - Green pass unessential to enter Abudhabi
Next Story