Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ്രീൻ പാസ്​: യു.എ.ഇയിൽ...

ഗ്രീൻ പാസ്​: യു.എ.ഇയിൽ പി.സി.ആർ കാലാവധി 14 ദിവസമായി കുറച്ചു

text_fields
bookmark_border
pcr
cancel
Listen to this Article

ദുബൈ: 'അൽ ഹുസ്​ൻ' ആപ്പിൽ ഗ്രീൻ പാസ്​ ലഭിക്കാൻ ഇനി 14 ദിവസത്തിനിടയിലെ പി.സി.ആർ ടെസ്റ്റ്​ വേണം. കോവിഡ്​ കേസുകൾ രാജ്യത്ത്​ കൂടിയ സാഹചര്യത്തിലാണ് 30 ദിവസത്തെ കാലാവധി പി.സി.ആർ ​ഫലങ്ങൾക്ക്​ ലഭിച്ചിരുന്നത്​ ചുരുക്കിയത്​. ജൂൺ 15 മുതലാണ്​ പുതിയ കാലാവധി നടപ്പിലാക്കുന്നതെന്ന്​ അധികൃതർ അറിയിച്ചു. അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത്​ കർശനമാക്കാനും പരിശോധന ശക്​തമാക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്​. നിയമംലംഘകർക്ക്​ 3000 ദിർഹം വരെ പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ്​ നൽകി.

അൽ ഹുസ്​ൻ ആപ്പിൽ ഗ്രീൻ പാസുള്ളവർക്ക്​ മാത്രമാണ്​ പലയിടങ്ങളിലും ഇപ്പോഴും പ്രവേശനം അനുവദിക്കുന്നത്​. ഒരിക്കൽ പി.സി.ആർ പരിശോധന നടത്തി നെഗറ്റീവായാൽ നിലവിൽ 30 ദിവസം വരെ ഗ്രീൻ പാസ്​ ലഭിക്കുന്നുണ്ട്​. ഇതാണ്​ നിലവിലെ സാഹചര്യം പരിഗണിച്ച്​ കുറച്ചിരിക്കുന്നത്​.

അതിനിടെ കോവിഡ്​ ബാധിച്ച കുട്ടികൾക്ക്​ അബൂദബിയിലെ ചില സ്വകാര്യ സ്കൂളുകൾ ഓൺലൈൻ പഠനത്തിന്​ സൗകര്യമൊരുക്കിയിട്ടുണ്ട്​. കുട്ടികൾക്ക്​ ക്ലാസുകൾ നഷ്ടപ്പെടുന്നത്​ ഒഴിവാക്കുന്നതിനാണ്​ ഈ സജ്ജീകരണം ഒരുക്കിയിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PCR testGreen Pass
News Summary - Green Pass: PCR validity reduced to 14 days in UAE
Next Story