Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ​യി​ൽ...

ഷാ​ർ​ജ​യി​ൽ സ്കൂ​ളി​ലെ​ത്തു​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്ക്​ ഗ്രീ​ൻ​പാ​സ്​ നി​ർ​ബ​ന്ധം

text_fields
bookmark_border
ഷാ​ർ​ജ​യി​ൽ സ്കൂ​ളി​ലെ​ത്തു​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്ക്​ ഗ്രീ​ൻ​പാ​സ്​ നി​ർ​ബ​ന്ധം
cancel

ഷാ​ർ​ജ: ഷാ​ർ​ജ​യി​ലെ സ്കൂ​ളു​ക​ളി​ലെ​ത്തു​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്ക്​ അ​ൽ​ഹു​സ്​​ൻ ആ​പ്പി​ൽ ഗ്രീ​ൻ പാ​സ്​ നി​ർ​ബ​ന്ധ​മാ​ക്കി. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ഷാ​ർ​ജ പ്രൈ​വ​റ്റ്​ എ​ജു​ക്കേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ ​നി​ർ​ദേ​ശം.

പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​വ​ർ​ക്കാ​ണ്​ ഗ്രീ​ൻ​പാ​സ്​ ല​ഭി​ക്കു​ന്ന​ത്. വാ​ക്സി​നെ​ടു​ത്ത​വ​ർ​ക്ക്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ ദി​നം മു​ത​ൽ 30 ദി​വ​സ​ത്തേ​ക്കും വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ ഏ​ഴ്​ ദി​വ​സ​ത്തേ​ക്കു​മാ​ണ്​ ഗ്രീ​ൻ​പാ​സ്​ ല​ഭി​ക്കു​ക.

സ്കൂ​ളു​ക​ളു​ടെ ഗേ​റ്റി​ൽ അ​ൽ​ഹു​സ്​​ൻ ആ​പ്പി​ൽ ഗ്രീ​ൻ പാ​സ്​ കാ​ണി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ക​ട​ത്തി​വി​ടു​ക​യു​ള്ളൂ. ഇ​തോ​ടൊ​പ്പം മ​റ്റ്​ നി​ർ​ദേ​ശ​ങ്ങ​ളും അ​ധി​കൃ​ത​ർ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും മാ​സ്ക്​ നി​ർ​ബ​ന്ധ​മി​ല്ല. എ​ന്നാ​ൽ, കോ​വി​ഡ്​ സം​ശ​യി​ക്ക​പ്പെ​ടു​ന്ന​വ​ർ തി​രി​ച്ചെ​ത്തു​മ്പോ​ൾ നെ​ഗ​റ്റി​വ്​ പി.​സി.​ആ​ർ ഫ​ലം ഹാ​ജ​രാ​ക്ക​ണം. കോ​വി​ഡ്​ ബാ​ധി​ത​ർ​ക്ക്​ അ​ഞ്ചു ദി​വ​സം ഐ​സൊ​ലേ​ഷ​ൻ മ​തി. കോ​വി​ഡ്​ ബാ​ധി​ച്ച​വ​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​ർ​ക്ക്​ ക്വാ​റ​ന്‍റീ​ൻ വേ​ണ്ട. എ​ന്നാ​ൽ, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. സ്കൂ​ളി​ലെ ദി​വ​സേ​ന​യു​ള്ള സാ​നി​റ്റൈ​സേ​ഷ​നും വൃ​ത്തി​യാ​ക്ക​ലും തു​ട​ര​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. യു.​എ.​ഇ സ​ർ​ക്കാ​ർ ഇ​ള​വ്​ ന​ൽ​കി​യ​തോ​ടെ സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ൾ മാ​സ്കി​ല്ലാ​തെ​യാ​ണ്​ എ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parentsGreen Passschools in Sharjah
News Summary - Green Pass mandatory for parents visiting schools in Sharjah
Next Story