Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​ർ​ക്കാ​ർ...

സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ ഗ്രീ​ൻ​പാ​സ്​ നി​ർ​ബ​ന്ധം

text_fields
bookmark_border
സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ ഗ്രീ​ൻ​പാ​സ്​ നി​ർ​ബ​ന്ധം
cancel

ദു​ബൈ: യു.​എ.​ഇ ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ​​ഗ്രീ​ൻ​പാ​സ്​ പ്രോ​ട്ടോ​കോ​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്ന്​ ദേ​ശീ​യ അ​ടി​യ​ന്ത​ര ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ്​ പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ജ​നു​വ​രി മൂ​ന്നു മു​ത​ലാ​ണ്​ മു​ഴു​വ​ൻ സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ളി​ലും ഇ​ത്​ ന​ട​പ്പി​ലാ​ക്കു​ക. എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ലെ​യും ജീവനക്കാർക്കും സന്ദർശകർക്കും നിയമം ബാധകമായിരിക്കും. ഗ്രീ​ൻ​പാ​സ്​ പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ക​യോ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ൽ​നി​ന്ന്​ ഒ​ഴി​വ്​ ല​ഭി​ക്കു​ക​യോ ചെ​യ്​​ത​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ ഓ​ഫി​സു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ക. വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ ബൂ​സ്​​റ്റ​ർ സ്വീ​ക​രി​ക്കു​ക​യും 14 ദി​വ​സ​ത്തി​നി​ട​യി​ൽ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റി​വ്​ ല​ഭി​ക്കു​ക​യും ചെ​യ്​​തി​രി​ക്ക​ണം.

എ​ന്നാ​ൽ മാ​ത്ര​മേ അ​ൽ ഹു​സ്​​ൻ ആ​പ്പി​ൽ ഗ്രീ​ൻ​പാ​സ്​ ല​ഭി​ക്കൂ. ആ​പ്പി​ൽ ഗ്രീ​ൻ പാ​സ്​ കാ​ണി​ക്കാ​ത്ത ജീ​വ​ന​ക്കാ​രെ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.

എ​ല്ലാ ജീ​വ​ന​ക്കാ​രു​ടെ​യും ഓ​ഫി​സു​ക​ളി​ലെ​ത്തു​ന്ന​വ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Green Pass
News Summary - Green Pass is mandatory for entry into government institutions
Next Story