സാമർഥ്യം, സന്തോഷം, സുസ്ഥിരത നേടാൻ ദീവയുടെ ‘ഗ്രീൻ ദുബൈ’
text_fieldsദുബൈ: ദുബൈയെ ലോകത്തെ ഏറ്റവും ചുറുചുറുക്കും സന്തോഷവും സുസ്ഥിരതയുമുള്ള നഗരമാക്കാൻ മൂന്ന് സംരംഭങ്ങൾ ഉൾക്കൊള്ളുന്ന ‘ഗ്രീൻ ദുബൈ’ പദ്ധതിയുമായി ദുബൈ ജല^വൈദ്യുതി അതോറിറ്റി (ദീവ). പരിസ്ഥിതിയെയും പ്രകൃതി സ്രോതസ്സുകളെയും സംരക്ഷിക്കുന്നതിൽ സംഭാവനയർപ്പിക്കാൻ സാധിക്കുന്ന വിധം സുസ്ഥിര തീരുമാനങ്ങളെടുക്കാൻ ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനുള്ള ദീവയുടെ പ്രയത്നങ്ങളെ പിന്തുണക്കുന്നതാണ് പദ്ധതി.
ശംസ് ദുബൈ സംരംഭമാണ് ഗ്രീൻ ദുബൈയുടെ ആദ്യ ഘട്ടം. കെട്ടിടങ്ങളിൽ ഫോേട്ടാവോൾെട്ടയ്ക് സൗരോർജ പാനലുകൾ ഘടിപ്പിക്കാനും അവ ദീവയുടെ സംഭരണ ബാറ്ററിയുമായി ഘടിപ്പിക്കാനും കെട്ടിട ഉടമകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭമാണിത്. ഇതുവരെ 1145 കെട്ടിടങ്ങളിൽ ഇത്തരത്തിൽ സംവിധാനമൊരുക്കി ഏകദേശം 50 മെഗാവാട്ട് വൈദ്യുതി ദീവയുടെ പവർ ഗ്രിഡിലേക്ക് നൽകുന്നുണ്ട്.
വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള ‘ഗ്രീൻ ചാർജർ’ സംരംഭമാണ് രണ്ടാമത്തേത്. ദുബൈയിലുടനീളം 100 ഗ്രീൻ ചാർജറുകൾ ദീവ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. 2018ഒാടെ ഇവയുടെ എണ്ണം 200 ആയി വർധിപ്പിക്കുകയാണ് ലക്ഷ്യം. ഉപഭോക്താക്കളെ പരിസ്ഥിതി സൗഹൃദ ൈവദ്യുതി വാഹനങ്ങൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രീൻ ചാർജർ സംരംഭത്തിൽ രജിസ്റ്റർ ചെയ്യുന്ന വൈദ്യുതി കാറുകൾക്ക് 2019 അവസാനം വരെ ദീവ സൗജന്യമായി ചാർജിങ് സേവനം ലഭ്യമാക്കും.
‘ഹൈ വാട്ടർ യൂസേജ് അലർട്ട്’ ആണ് ഗ്രീൻ ദുബൈ പദ്ധതിയിലെ മൂന്നാമത് സംരംഭം. ജല കണക്ഷനുകളിലെ ചോർച്ച കണ്ടെത്താൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനാണിത്. ജല ഉപയോഗത്തിൽ പതിവില്ലാത്ത വിധം വർധന കണ്ടെത്തിയാലുടൻ ഉപഭോക്താക്കൾക്ക് അറിയിപ്പ് സന്ദേശം നൽകാൻ സംവിധാനമൊരുക്കും. സന്ദേശം ലഭിക്കുന്നതോടെ ഉപഭോക്താക്കൾക്ക് കണക്ഷൻ പരിശോധിക്കാനും ചോർച്ചയുണ്ടെങ്കിൽ വിദഗ്ധ ജോലിക്കാരുടെ സഹായത്തോടെ അറ്റകുറപ്പണി നടത്താനും സാധിക്കും. വെള്ളം പാഴാകുന്നത് തടഞ്ഞ് അനാവശ്യ ചെലവ് കുറക്കാൻ ഇത് സഹായിക്കുന്നു.
വൈദ്യുതിയും ജലവും വിവേകത്തോടെ ഉപയോഗിച്ച് ജാഗ്രതയും ഉത്തരവാദിത്വവുമുള്ള ജീവിതശൈലി സ്വീകരിക്കുന്നതിന് ഉപഭോക്താക്കളെ ശാക്തീകരിക്കുകയാണ് ‘ഗ്രീൻ ദുബൈ’യുടെ ഉദ്ദേശ്യമെന്ന് ദീവ എം.ഡിയും സി.ഇ.ഒയുമായ സഇൗദ് മുഹമ്മദ് ആൽ തായർ പഞ്ഞു. 2030ഒാടെ വൈദ്യുതി^ജല ഉപയോഗം 30 ശതമാനം കുറക്കുക, പരിസ്ഥിതി സൗഹൃദമായ വൈദ്യുതി വാഹനങ്ങൾ ഉപയോഗിക്കുക, നിർദോഷമായ സൗരോർജം ഉൽപാദിപ്പിക്കുക എന്നിവക്കുള്ള പ്രവർത്തനങ്ങളെ പിന്തുണക്കുന്നതാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
