Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കത്തുന്ന ചൂടിലും പച്ചപുതച്ച് മരുഭൂ കൃഷിനിലം'

text_fields
bookmark_border
കത്തുന്ന ചൂടിലും പച്ചപുതച്ച് മരുഭൂ  കൃഷിനിലം
cancel

കൊടും ചൂടിലും മരുഭൂ കൃഷിനിലങ്ങള്‍ സമ്മാനിക്കുന്നത് കുളിര്‍മയേകുന്ന കാഴ്ച്ചകള്‍. കത്തുന്ന സൂര്യ ജ്വാലകളോട് മന്ദസ്മിതം തൂകി തഴച്ചു വളരുന്ന പുല്ലിനങ്ങളാണ് റാസല്‍ഖൈമയിലെ കൃഷിനിലങ്ങളെ ഹരിതവര്‍ണം പുതപ്പിക്കുന്നത്. സീസണ്‍ വിളവെടുപ്പ് കഴിയുന്നതോടെയാണ് കര്‍ഷകരില്‍ ഒരു വിഭാഗം പുല്‍ നടീലിലേക്ക് തിരിയുന്നത്.

റോദസ്, ബിസ്ലോ, ജത്ത്, അഷീഷ്, ദുര എന്നിവയാണ് പുല്‍ ഇനങ്ങള്‍. ജത്ത്, അഷീഷ്, ദുര എന്നിവയാണ് റാസല്‍ഖൈമയില്‍ പ്രധാനമായി ഉല്‍പാദിപ്പിക്കപ്പെടുന്നത്. കടുത്ത ചൂടിലും 40 ദിവസങ്ങളില്‍ വളര്‍ച്ചയെത്തുമെന്നതാണ് ഈ പുല്ലുകളുടെ പ്രത്യേകത. മാടുകള്‍ക്കായാണ് ഈ പുല്ല് പരിപാലനം. ഒട്ടകം, ആട്, പശു, കുതിര തുടങ്ങിയവയെ പരിപാലിക്കുന്നവരും ഫാം ഉടമകളുമാണ് ഉപഭോക്താക്കള്‍. കാര്‍ഷിക വിളകള്‍ക്കായുള്ള നിലം ഒരുക്കല്‍ തുടങ്ങുന്ന ആഗസ്​ത്​ അവസാനം വരെ പുല്‍ ഉല്‍പാദനം തുടരും. റാക് അല്‍ ഹംറാനിയ കേന്ദ്രീകരിച്ച് ഉല്‍പാദിപ്പിക്കുന്ന പുല്ല്​ പ്രധാനമായും ഓള്‍ഡ് റാസല്‍ഖൈമയിലെ പ്രാദേശിക പച്ചക്കറി വിപണിയോട് ചേര്‍ന്ന കേന്ദ്രത്തിലാണ് വില്‍പ്പനക്കെത്തുക.

നാടന്‍ പുല്ലുകള്‍ക്ക് പുറമെ ഒമാന്‍, സുഡാന്‍, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള പുല്ലുകളും റാക് പുല്‍ വിപണന കേന്ദ്രത്തില്‍ വില്‍പ്പനക്കത്തെും. സുഡാന്‍, അമേരിക്ക എന്നിവിടങ്ങളില്‍ ജത്ത്, അഷീഷ് ഇനങ്ങളാണ് എത്തുന്നത്. എട്ട് മുതല്‍ 11 ദിര്‍ഹം വരെ നിരക്കിലാണ് ഒരു കെട്ട് പുല്ലിന്‍െറ വില. അമേരിക്കന്‍ പുല്ലിന് വിലയേറും. ഒമാന്‍, ദുബൈ വിപണിയിലും റാസല്‍ഖൈമയിലെ പുല്ലിന് ആവശ്യക്കാരുണ്ട്. ആഗസ്​റ്റ്​ അവസാനത്തോടെയാണ് പുല്ല് വിപണി സജീവമാകുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story