ഐടെക്സ് പ്രദര്‍ശനത്തിന് മികച്ച പ്രതികരണം
text_fieldsഅജ്മാന്‍ ചേംബര്‍ ഓഫ് കോമേഴ്സിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിദ്യാഭ്യാസ പ്രദര്‍ശനമായ ഐടെക്സിൽ നിന്ന്
അജ്മാന്‍: അജ്മാന്‍ ചേംബര്‍ ഓഫ് കോമേഴ്സിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒമ്പതാമത് വിദ്യാഭ്യാസ പ്രദര്‍ശനമായ ഐടെക്സ് 2022ന് മികച്ച പ്രതികരണം. അജ്മാന്‍ ജറഫിലെ എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി സെന്‍ററില്‍ ചൊവ്വാഴ്ച ആരംഭിച്ച പ്രദര്‍ശനത്തിൽ നിരവധി വിദ്യാര്‍ഥികള്‍ സന്ദര്‍ശകരായെത്തി. സർവകലാശാലകളും കോളജുകളും വാഗ്ദാനം ചെയ്യുന്ന വ്യത്യസ്ത പഠനരീതികളെ കുറിച്ച് സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ അറിയിക്കാനുള്ള അവസരമാണ് പ്രദർശനമെന്ന് അജ്മാൻ യൂനിവേഴ്സിറ്റിയിലെ അസി. ലെക്ചറർ മുഹമ്മദ് അജാം വിശദീകരിച്ചു.
വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന 18 ലധികം പ്രത്യേക ശിൽപശാലകൾ പ്രദർശനത്തിലുണ്ട്. വിദ്യാഭ്യാസം, ആധുനിക വിദ്യാഭ്യാസവും നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ അതിന്‍റെ പങ്കും, ഡിജിറ്റൽ സാങ്കേതികവിദ്യയും സുസ്ഥിരതയും, ത്രീഡി പ്രിന്‍റിങ് തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കുന്നുണ്ട്. സ്‌കൂൾ വിദ്യാർഥികൾ, അധ്യാപകർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും അജ്മാനിലെ അൽ ജർഫ് ഏരിയയിലെ എമിറേറ്റ്‌സ് ഹോസ്പിറ്റാലിറ്റി സെന്‍ററിൽ തുടരുന്ന പ്രദർശനം സന്ദർശിക്കാനും ശിൽപശാലകളിൽനിന്ന് പ്രയോജനം നേടാനും അവസരമുണ്ടായിരിക്കുമെന്ന് അജ്മാൻ ചേംബറിലെ മെംബർ റിലേഷൻസ് ആൻഡ് സപ്പോർട്ട് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടറും സംഘാടക സമിതി ചെയർമാനുമായ അബ്ദുല്ല അബ്ദുൽ മുഹ്‌സിൻ അൽ നുഐമി പറഞ്ഞു. പ്രദര്‍ശനം വ്യാഴാഴ്ച അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

