സ്മാർട്ട് ട്രാവലിന്‍റെ ഫ്രാഞ്ചൈസിക്ക് മികച്ച പ്രതികരണം
text_fieldsസ്മാർട്ട് ട്രാവലിന്‍റെ ആദ്യ ഫ്രഞ്ചൈസിയുടെ ലോഗോ ഫിറോസ് കരുമണ്ണിൽ സ്വീകരിക്കുന്നു
ദുബൈ: ട്രാവൽ-ടൂറിസം സേവനരംഗത്തെ പ്രമുഖ ബ്രാൻഡായ സ്മാർട്ട് ട്രാവൽ പ്രഖ്യാപിച്ച സംരംഭക പദ്ധതിയായ ഫ്രാഞ്ചൈസി സംരംഭത്തിന് മികച്ച പ്രതികരണം. ആദ്യഘട്ടത്തിൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ സ്മാർട്ട് ട്രാവൽ ഫ്രാഞ്ചൈസി തുടങ്ങാൻ 17 നിക്ഷേപകർ മുന്നോട്ടുവന്നതായി സ്ഥാപകൻ അഫി അഹ്‌മദ് അറിയിച്ചു. ഡോക്യുമെന്‍റേഷൻ നടപടികൾ പൂർത്തീകരിച്ച ആറു സംരംഭകർക്ക് കഴിഞ്ഞദിവസം ദുബൈ ലാവെൻഡർ ഹോട്ടലിൽ നടന്ന ചടങ്ങിൽ സ്മാർട്ട് ട്രാവൽ ലോഗോ കൈമാറി. ഫ്രാഞ്ചൈസി വിതരണ-പ്രഖ്യാപന ചടങ്ങ് ഉന്നത ഉദ്യോഗസ്ഥൻ ഒമർ മീദാദ് അബ്ദുല്ല അൽ മെഹ്രിയും ഫ്രഞ്ചൈസി ബിസിനസ് മീറ്റിന്‍റെ ഉദ്ഘാടനം ഐ.പി.എ സ്ഥാപകൻ എ.കെ. ഫൈസലും നിർവഹിച്ചു.
നവസംരംഭകരെ സൃഷ്ടിക്കാനും കൂടുതൽ ഔട്ട്ലെറ്റുകൾ വിപുലപ്പെടുത്തുന്നതിന്‍റെയും ഭാഗമായാണ് പദ്ധതിയുമായി സ്മാർട്ട് ട്രാവൽ മുന്നോട്ടുവരുന്നത്. ഫ്രാഞ്ചൈസി നിക്ഷേപകർക്ക് മിനിമം മുതൽമുടക്കും ഉയർന്ന ലാഭവും ഗാരന്‍റി നൽകും. ഒരുവർഷംകൊണ്ട് ലാഭവിഹിതം ലഭിക്കുന്നില്ലെങ്കിൽ മുഴുവൻ മുതൽമുടക്കും തിരിച്ചുനൽകുമെന്ന് അഫി അഹ്‌മദ് പറഞ്ഞു. ഫ്രീഓപറേഷൻ ചെലവിന്‍റെ 25 ശതമാനവും ഓപറേഷൻ ചെലവിന്‍റെ 100 ശതമാനവും സ്മാർട്ട് ട്രാവൽ വഹിക്കും. അതോടെ സ്ഥാപനത്തിന്‍റെ മുതൽ മുടക്കിന്‍റെ 60 ശതമാനത്തോളം സ്മാർട്ട് ട്രാവൽ ആയിരിക്കും വഹിക്കുക. ബാക്കിവരുന്ന നിക്ഷേപം മാത്രമാണ് സംരംഭകർ വഹിക്കേണ്ടത്. ഇതുവഴി ചുരുങ്ങിയ നിക്ഷേപത്തിൽ ഫ്രഞ്ചൈസി അവകാശങ്ങൾ സംരംഭകർക്ക് ലഭിക്കുന്നു.
സംരംഭം തുടങ്ങി മൂന്നുമാസത്തിനുശേഷം ലാഭവിഹിതം നൽകി തുടങ്ങും. ലാഭത്തിന്‍റെ ഒരു വിഹിതം ഫ്രാഞ്ചൈസി ഫീ ആയും ബാക്കിയുള്ളത് നിക്ഷേപകരുമായും പങ്കുവെക്കും. എല്ലാ മൂന്ന് മാസം കൂടുമ്പോഴും കമ്പനി ഓഡിറ്റിങ്ങുണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്മാർട്ട് ട്രാവലിന്‍റെ വിപുലമായ ശൃംഖലയും പേരും വിശ്വാസ്യതയും നിക്ഷേപകർക്ക് ഗുണംചെയ്യും. 2015ൽ ഏഴ് ജീവനക്കാരുമായി തുടങ്ങിയ സ്മാർട്ട് ട്രാവലിൽ ഇന്ന് 11 ശാഖകളിലായി നൂറിലധികം ജീവനക്കാരുണ്ട്. അവർക്ക് നൽകുന്ന സൗജന്യ സേവനങ്ങൾ പുതിയ ജീവനക്കാർക്കും നൽകും.
600ഓളം പേർക്ക് തൊഴിലവസരമുണ്ടാകുമെന്നാണ് കരുതുന്നത്. ഐവയര്‍ ഗ്ലോബല്‍ മാനേജിങ് ഡയറക്ടര്‍ ഫിറോസ് കരുമണ്ണിലാണ് ആദ്യ ഫ്രഞ്ചൈസി തുടങ്ങാൻ മുന്നോട്ടുവന്നത്. റാസൽഖൈമയിലാണ് അദ്ദേഹം സ്ഥാപനം തുടങ്ങുക. സംരംഭകരായ അസീസ്, ഷുക്കൂർ, ജമാൽ മുസ്തഫ, ഹിസാം, ഷമീർ എന്നിവരാണ് യഥാക്രമം കഴിഞ്ഞദിവസങ്ങളിൽ ഫ്രഞ്ചൈസി ഏറ്റെടുത്തത്. വരുംദിവസങ്ങളിൽ ബാക്കി നിക്ഷേപകരുമായുള്ള ഫ്രഞ്ചൈസി നടപടികളുമായി മുന്നോട്ടുപോകും. പ്രൊജക്ടിനെക്കുറിച്ച് കൂടുതലറിയുവാൻ 00971504644100, 00971564776486 എന്നീ നമ്പറുകളിൽ വിളിക്കാമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ചടങ്ങിൽ വി.കെ. ശംസുദ്ധീൻ, ബഷീർ പാൻഗൾഫ്, നെല്ലറ ശംസുദ്ധീൻ, മുനീർ അൽ വഫാ, സി.എ. ശിഹാബ് തങ്ങൾ, അഡ്വ. അജ്മൽ, ചാക്കോ ഊളക്കാടൻ, റഫീഖ് അൽ മയാർ, ജയപ്രകാശ് പയ്യന്നൂർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

