Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹാ​ദി...

ഹാ​ദി എ​ക്‌​സ്‌​ചേ​ഞ്ചി​ന് 'ഗ്രേ​റ്റ് ​േപ്ല​സ് ടു ​വ​ര്‍ക്' സ​ര്‍ട്ടി​ഫി​ക്കേ​ഷ​ന്‍

text_fields
bookmark_border
ഹാ​ദി എ​ക്‌​സ്‌​ചേ​ഞ്ചി​ന് ഗ്രേ​റ്റ് ​േപ്ല​സ് ടു ​വ​ര്‍ക് സ​ര്‍ട്ടി​ഫി​ക്കേ​ഷ​ന്‍
cancel
camera_alt

‘ഗ്രേ​റ്റ് ​േപ്ല​സ് ടു ​വ​ര്‍ക്’ സ​ര്‍ട്ടി​ഫി​ക്ക​റ്റ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ ഇ​ബ്രാ​ഹീം മൗ​ഗ​ര്‍ബെ​ലി​ല്‍നി​ന്ന് ഹാ​ദി എ​ക്‌​സ്പ്ര​സ് എ​ക്‌​സ്‌​ചേ​ഞ്ച് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ആ​ല്‍ബി​ന്‍ തോ​മ​സ് സ്വീ​ക​രി​ക്കു​ന്നു

ദു​ബൈ: ജീ​വ​ന​ക്കാ​ര്‍ക്ക് മി​ക​ച്ച ജോ​ലി​സാ​ഹ​ച​ര്യ​ങ്ങ​ള്‍ ന​ല്‍കു​ക​യും പ്ര​വ​ര്‍ത്ത​ന​മി​ക​വ് കാ​ഴ്ച​വെ​ക്കു​ക​യും ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് ല​ഭി​ക്കു​ന്ന ആ​ഗോ​ള അം​ഗീ​കാ​ര​മാ​യ 'ഗ്രേ​റ്റ് ​േപ്ല​സ് ടു ​വ​ര്‍ക്' സ​ര്‍ട്ടി​ഫി​ക്കേ​ഷ​ന്‍ ഹാ​ദി എ​ക്‌​സ്പ്ര​സ്​ എ​ക്‌​സ്‌​ചേ​ഞ്ചി​ന്. ജീ​വ​ന​ക്കാ​ര്‍ക്ക് സു​ര​ക്ഷ​യും ജോ​ലി​ചെ​യ്യാ​നു​ള്ള സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​വും സൃ​ഷ്​​ടി​ക്കു​ക​യും അ​തി​ലൂ​ടെ അ​വ​രു​ടെ ജോ​ലി​സ​മ്മ​ര്‍ദം കു​റ​ക്കാ​ന്‍ മു​ന്‍കൈ​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന അം​ഗീ​കൃ​ത സം​ഘ​ട​ന​യാ​ണ് ഗ്രേ​റ്റ് ​േപ്ല​സ് ടു ​വ​ര്‍ക്.

അം​ഗീ​കാ​രം ല​ഭി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും എ​ല്ലാ ജീ​വ​ന​ക്കാ​രോ​ടും ന​ന്ദി​യും അ​റി​യി​ക്കു​ന്നു​വെ​ന്നും ഹാ​ദി എ​ക്‌​സ്‌​ചേ​ഞ്ച് സി.​ഇ.​ഒ​യും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ മു​ഹ​മ്മ​ദ് ഷ​രീ​ഫ് അ​ല്‍ ഹാ​ദി പ​റ​ഞ്ഞു. ഓ​രോ ജീ​വ​ന​ക്കാ​രു​ടെ​യും ക​ഠി​നാ​ധ്വാ​ന​വും അ​ര്‍പ്പ​ണ മ​നോ​ഭാ​വ​വു​മാ​ണ് ഈ ​നേ​ട്ട​ത്തി​ന് അ​ര്‍ഹ​രാ​ക്കി​യ​തെ​ന്ന് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ആ​ല്‍ബി​ന്‍ തോ​മ​സ് പ​റ​ഞ്ഞു.

സേ​വ​ന​ത്തി​ല്‍ സം​തൃ​പ്ത​രാ​യ 99.65 ശ​ത​മാ​നം ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍നി​ന്ന്​ ല​ഭി​ച്ച മി​ക​ച്ച പ്ര​തി​ക​ര​ണം ഈ ​സ്ഥാ​പ​ന​ത്തി​െൻറ​യും അ​തി​ലെ ജീ​വ​ന​ക്കാ​രു​ടെ​യും മി​ക​വ് തെ​ളി​യി​ക്കു​ന്ന​താ​ണെ​ന്നും ആ​ല്‍ബി​ന്‍ തോ​മ​സ് വ്യ​ക്ത​മാ​ക്കി.

ഗ്രേ​റ്റ് ​േപ്ല​സ് ടു ​വ​ര്‍ക് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ ഇ​ബ്രാ​ഹീം മൗ​ഗ​ര്‍ബെ​ല്‍, ഹാ​ദി എ​ക്‌​സ്‌​ചേ​ഞ്ച് ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​രു​ണ്‍ ഹെൻറി, എ​ക്‌​സി​ന്‍സ് സി.​ഇ.​ഒ അ​ബ്​​ദു​ല്‍ വാ​ഹി​ദ് ബി​ന്‍ ദൗ​വ എ​ന്നി​വ​രും വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai
News Summary - 'Great Place to Work' Certification for Hadi ex Exchange
Next Story