ഫെയ്ത് ഫാർമസിക്ക് ഗ്രേറ്റ് പ്ലേസ് ടു വർക്ക് അവാർഡ്
text_fieldsദുബൈ: ദുബൈ ആസ്ഥാനമായി ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഫെയ്ത് ഹെൽത്ത് കെയർ ഗ്രൂപ്പിന് ഏറ്റവും മികച്ച തൊഴിലിടത്തിനു ലഭിക്കുന്ന ‘ഗ്രേറ്റ് പ്ലേസ് ടു വർക്ക്’ അവാർഡ് ലഭിച്ചതായി സാരഥികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യു.എ.ഇ ഫാർമസി റീട്ടെയിൽ മേഖലയിൽതന്നെ ആദ്യമായാണ് ഒരു സ്ഥാപനത്തിന് ഈ അവാർഡ് ലഭിക്കുന്നത്. തൊഴിലിടങ്ങളിൽ ജീവനക്കാർ എത്രത്തോളം സന്തുഷ്ടരാണ് എന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് നിർണയിക്കുന്നത്.
ലോകത്തെമ്പാടുമുള്ള ചെറുതും വലുതുമായ നൂറുകണക്കിന് കമ്പനികളിലെ ദശലക്ഷക്കണക്കിന് ജീവനക്കാരുടെ ഇടയിൽ നടത്തുന്ന സർവേകളിലൂടെയാണ് അമേരിക്ക ആസ്ഥാനമായ ഈ സംഘടന അവാർഡിന് അർഹരായവരെ കണ്ടെത്തുന്നത്. ദുബൈയിലെ ഒറ്റമുറി ഫാർമസിയിൽനിന്ന് ആരംഭിച്ച ഗ്രൂപ് ഇന്ന് യു.എ.ഇയിലുടനീളം വ്യാപിച്ചുകിടക്കുന്ന 78 ഫാർമസികളും നാലു ക്ലിനിക്കുകളും രണ്ട് ഡ്രഗ് സ്റ്റോറുകളുമായി ജൈത്രയാത്ര തുടരുകയാണ്.
ജീവനക്കാരെ വെറും തൊഴിലാളികളായി കാണാതെ തങ്ങളുടെ കുടുംബത്തിലെ അംഗങ്ങൾ എന്ന നിലക്കാണ് കാണുന്നതെന്ന് ഗ്രൂപ് എം.ഡി ജുനൈദ് ആനമങ്ങാട് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദുബൈയിൽ നടന്ന വർത്തസമ്മേളനത്തിൽ ഡയറക്ടർമാരായ അബ്ദുൽ ജലീൽ, അബ്ദുൽ റസാഖ്, ജയപ്രകാശ്, മുഹമ്മദ് ബഷീർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

