ഷോപ്പിങ് പ്രേമികൾക്ക് വമ്പൻ ഓഫറുകളുമായി മാർക്ക് ആൻഡ് സേവ്; 50 ശതമാനം വരെ വിലക്കുറവ്
text_fieldsദുബൈ: യു.എ.ഇയിലെ ഷോപ്പിങ് പ്രേമികൾക്ക് വമ്പൻ ഓഫറുകളുമായി മാർക്ക് ആൻഡ് സേവ്. മുഹൈസ്‌ന, അൽ തല്ലാഹ സ്റ്റോറുകളിൽ ജൂൺ അഞ്ചുമുതൽ ഏഴുവരെ നടക്കുന്ന മെഗാ സേവിങ്സ് ഫെസ്റ്റിവലിൽ ഉപഭോക്താക്കൾക്ക് 50 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ ലഭിക്കും.
മൂന്ന് ദിവസം മാത്രം നീളുന്ന പ്രത്യേക ഓഫർ കാലയളവിൽ ഗ്രോസറി, ഫ്രെഷ് ഫുഡ്, പഴം, പച്ചക്കറികൾ, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, ഹോട്ട് ഫുഡ് തുടങ്ങി നിരവധി വിഭാഗങ്ങളിൽ അവിശ്വസനീയമായ വിലക്കുറവിൽ ഉൽപന്നങ്ങൾ സ്വന്തമാക്കാം.
ഉയർന്ന ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് മാർക്ക് ആൻഡ് സേവ് ലക്ഷ്യമിടുന്നത്. ഈ മെഗാ സേവിങ്സ് ഫെസ്റ്റിവലിലൂടെ കുടുംബങ്ങൾക്ക് കൂടുതൽ സേവിങ്സും മികച്ച ഷോപ്പിങ് അനുഭവവും സമ്മാനിക്കുകയാണ്.
ദൈനംദിന ആവശ്യങ്ങൾക്ക് വേണ്ടതെല്ലാം ഒരിടത്ത് ലഭ്യമാകുന്നതിനൊപ്പം, പ്രത്യേക ഓഫറുകളും ആകർഷകമായ വിലക്കുറവുകളും ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ പ്രധാന ആകർഷണങ്ങളാണ്. പരിമിത കാലയളവിൽ മാത്രം ലഭ്യമാകുന്ന ഓഫറുകൾ പ്രയോജനപ്പെടുത്തുന്നതിന് മുഹൈസ്‌ന, അൽ തല്ലാഹ സ്റ്റോറുകൾ സന്ദർശിക്കാൻ ഉപഭോക്താക്കളെ ക്ഷണിക്കുകയാണ്, ജി.സി.സിയിൽ അതിവേഗം വളരുന്ന വാല്യൂ ഹൈപ്പർസ്റ്റോർ ശൃംഖലകളിലൊന്നായ മാർക്ക് ആൻഡ് സേവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

